
തിരുവനന്തപുരം: ശബരിമലയിൽ അവകാശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ മല അരയസഭ പ്രക്ഷോഭത്തിലേക്ക്. അടുത്ത 17 ന് ശബരിമലയിലേക്ക് അവകാശ സംരക്ഷയാത്ര നടത്താണ് സംഘടനയുടെ തീരുമാനം.
ശബരിമലയിൽ ഗോത്രവിഭാഗത്തിൽപ്പെട്ട മലയരൻമാർക്കുണ്ടായിരുന്ന അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നാണ് തിരുവിതാംകൂർ മല അരയസഭയുടെ ആവശ്യം. പതിനെട്ട് മലയുടേയും അവകാശികൾ മലയാരൻമാരാണ് എന്നാൽ ഈ മലകളിൽ നിന്ന് മലയരൻമാരെ മാറ്റി. പൊന്നമ്പലമേട്ടിൽ ദീപം തെളിയിക്കാനുള്ള അവകാശം വേണമെന്ന ആവശ്യം പോലും അംഗീകരിച്ചിട്ടില്ല.
ദേവസ്വം ബോർഡിൽ മല അരയസമുദയത്തിന് പ്രതിനിധ്യം നൽകാമെന്ന് സർക്കാർ വാഗ്ദാനം നടപ്പായില്ല. എരുമേലി ഉൾപ്പടെ തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജ ചെയ്യാനുള്ള അവകാശം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam