'അയ്യപ്പനും കോശിയും' പിന്നെ രഞ്ജിത്തും; ടീസര്‍ എത്തി

By Web TeamFirst Published Jan 11, 2020, 7:39 PM IST
Highlights

റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി ബിജു മേനോനും എത്തുന്നു.
 

ബിജു മേനോനും പൃഥ്വിരാജും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തുന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. സിനിമയുടെ എന്റര്‍ടെയ്‌നര്‍ സ്വഭാവം വിളിച്ചോതുന്നതാണ് ടീസര്‍. റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി ബിജു മേനോനും എത്തുന്നു. സംവിധായകന്‍ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സംവിധായകന്റേത് തന്നെയാണ് തിരക്കഥ. രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സുദീപ് ഇളമണ്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതം ജേക്‌സ് ബിജോയ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയന്‍ നമ്പ്യാര്‍. ആക്ഷന്‍ ഡയറക്ഷന്‍ രാജശേഖര്‍, സുപ്രീം സുന്ദര്‍, മാഫിയ ശശി എന്നിവര്‍ ചേര്‍ന്ന്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തീയേറ്ററുകളില്‍ എത്തിക്കും.

Last Updated Jan 11, 2020, 7:39 PM IST