Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ - വാരഫലം

astrology this week
Author
First Published Sep 3, 2017, 8:57 AM IST

2017 സെപ്റ്റംബർ മാസം  മൂന്നാം തീയതി മുതൽ 2017 സെപ്റ്റംബർ മാസം പത്താം തീയതി വരെയുള്ള ജ്യോതിഷ ഫലങ്ങൾ നക്ഷത്ര പ്രകാരം തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം

astrology this week

അശ്വതി

വീടിനടുത്തു നിന്നു പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. പുതിയ സുഹൃത്തുക്കളുമായി കൂടുതൽ  സൗഹൃദ സംഭാഷണങ്ങൾക്ക് അവസരം ലഭിക്കും. മുതിർന്ന ജനങ്ങളുടെ വിശ്വാസം  ഉണ്ടാക്കാൻ ശ്രമിക്കണം, ഇല്ലാത്തപക്ഷം അവരിൽനിന്ന് തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.  സർവ്വ കാര്യങ്ങളും  സാധിക്കുന്നതിന് ഈശ്വരാധീനം അത്യാവശ്യമാണ് ചിലവുകൾ വർദ്ധിക്കും. രോഗങ്ങൾ വരാതെ പ്രത്യേകം ശ്രദ്ധിക്കണം.

ഭരണി 

ഭരണി നക്ഷത്രക്കാർക്ക്  കുടുംബത്തിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ധനസഹായം ഉണ്ടാകും. പരീക്ഷകളിൽ വിജയിക്കും. പ്രവർത്തന മേഖലകളിൽ ചെറിയാൻ തടസ്സങ്ങൾ ഉണ്ടാകാം. ശത്രുക്കൾ മൂലമുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കുറയും. യാത്രകൾ പ്രയാസകരം ആകാതിരിക്കാൻ പ്രത്യേകം മുൻ കരുതൽ അത്യാവശ്യമാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.  ആദരവ് അംഗീകാരം എന്നിവ ലഭിക്കും.  പുതിയ ഫേസ്ബുക്ക് സുഹൃത്തുക്കളെ ലഭിക്കാൻ സാധ്യത കാണുന്നു.

കാർത്തിക 

അംഗീകാരങ്ങൾ ലഭിക്കും. നമ്മുടെ തയ്യാറെടുപ്പുകൾ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും. പൊതുജനങ്ങളിൽനിന്ന് അംഗീകാരം ലഭിക്കും. സ്ത്രീകളിൽ നിന്നു ആദരവ് ഉണ്ടാകും. ശത്രുക്കൾ മൂലം ചതവ് പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ കാര്യങ്ങളെ പറ്റി ചിന്തിച്ചു മനസ്സ് വ്യാകുലപ്പെടും. പരീക്ഷകളിലെ വിജയവും, ജോലി സ്ഥലത്തെ നല്ലപേര്  എന്നിവ കാണുന്നു. സോഷ്യല്‍ മീഡിയയിലും വാട്ട്സ്ആപ്പിലും സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ പിഴവു പറ്റാതെ ശ്രദ്ധിയ്ക്കണം, ബന്ധുക്കളിൽ നിന്ന് തടസ്സവാദങ്ങൾ ഉണ്ടാകാം

രോഹിണി 

എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ ചിലപ്പോള്‍ തിരിച്ചടിയാകും. ദൂരദേശ  യാത്രകൾക്ക് സാധ്യത കാണുന്നു. യാത്രക്ക് വേണ്ട പണം കടം വാങ്ങാൻ സാധ്യതയുണ്ട്. ചിലവുകൾ വർദ്ധിക്കും. വിവാഹം പോലുള്ള കാര്യങ്ങളില്‍ തടസ്സം നേരിട്ടേക്കാം. ചിന്താകുഴപ്പം ഉണ്ടായാൽ മുതിർന്നവരുടെ സഹായം തേടുന്നത് നന്നായിരിക്കും. അമിതഭയം ദേഷ്യം എന്നിവ ഉണ്ടാകാം. ഈ നക്ഷത്രക്കാർ ഈ വാരം വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ് അതു വഴി നേട്ടം കിട്ടിയേക്കും.

മകയിരം

ഈ ആഴ്ച അക്കൗണ്ടിലേക്ക് കൂടുതല്‍ പണം എത്തിയേക്കും. മറ്റുള്ളവരില്‍ നിന്നും ബഹുമാനം ലഭിക്കും, ഐശ്വര്യ കുടുംബാംഗങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. സ്ത്രീ സുഖം ഉണ്ടാകും. പുതിയ വസ്ത്രാഭരണാദികൾ വാങ്ങും. നല്ല സുഹൃത്തുക്കളുമായി വിനോദ യാത്രകൾ നടത്താൻ സാധിക്കും. ഐടി മേഖലകളിലുള്ളവർക്ക് തൊഴിൽ സാധ്യതകൾ വർദ്ധിക്കും. സോഷ്യൽ മേഖലകളിലെ സുഹൃദ് വലയങ്ങളിൽ നിന്ന് ചതവ് പറ്റാതെ ശ്രദ്ധിക്കണം. ശത്രുക്കൾ മൂലം ഉണ്ടാകുന്ന തടസ്സങ്ങൾ കുറയും

തിരുവാതിര

ബന്ധുജനങ്ങൾ മൂലം ചില തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാഹനങ്ങൾ അപകടത്തിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. അപവാദങ്ങൾ കേൾക്കാൻ ഇടവരാതെ കാര്യങ്ങൾ ശ്രദ്ധിച്ച് മുന്നോട്ടുപോകേണ്ടത് ആവശ്യമാണ്. കൂടുതൽ പഠനത്തിന് വിധേയമാകാതെ ചെയ്യുന്ന കാര്യങ്ങളിൽ പരാജയം സംഭവിക്കാൻ സാധ്യതകാണുന്നു. പലകാര്യങ്ങളിലും സുഹൃത്തുക്കൾ വിയോജിപ്പ് പ്രകടിപ്പിക്കും. പെട്ടെന്നുള്ള വികാരപ്രകടനം ദോഷം ചെയ്യും. മൊബൈൽഫോൺ വാഹനങ്ങൾ  മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ മോഷണം പോകാതെ ശ്രദ്ധിക്കണം.

പുണർതം

മനസ്സിനിണങ്ങിയ പുതിയ പ്രണയ ബന്ധങ്ങള്‍ക്ക് തുടക്കമിടാന്‍ സാധ്യത. വിവാഹാദി കാര്യങ്ങൾക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് മനസ്സിനിണങ്ങിയ  പെൺകുട്ടികളെ കണ്ടെത്താൻ കഴിയും. നേത്ര രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ചതിയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ സ്ഥാനമാനങ്ങൾക്കായി നമ്മുടെ പേര് നിർദ്ദേശിക്കപ്പെടാൻ സാധ്യത കാണുന്നു. പുതിയ പദ്ധതികൾ നടപ്പാക്കാനുള്ള മാനസിക ശേഷി കുറയും മനസ്സിലുദിക്കുന്ന ആശയങ്ങൾക്ക് തുടക്കത്തിൽ ഒരുപാട് തടസ്സങ്ങൾ ഉള്ളതായി തോന്നാമെങ്കിലും, മനുഷിക ചിന്തയോട് കൂടി ചെയ്യുന്ന എല്ലാ പ്രവർത്തികളും വിജയത്തിലേക്ക് വരും.

പൂയം

പണം ഒഴുകിയെത്തും, സ്വര്‍ണ്ണം വാങ്ങുവാനും സാധ്യത. നമ്മൾ ആഗ്രഹിച്ചിരുന്നതും എന്നാൽ ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല എന്ന് വിചാരിച്ചതുമായ സുഹൃത്തുക്കളെ ലഭിക്കും. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിച്ചില്ലെങ്കിൽ വലിയ മുറിവുകൾ ഉണ്ടാകാൻ സാധ്യത കാണുന്നു. ആഡംബരത്തിനു വേണ്ടി പണം ചെലവഴിക്കും. കുടുംബത്തിലും സുഹൃത്തുക്കളുടെ ഇടയിലും സമാധാന അന്തരീക്ഷം ഉണ്ടാകും. സഹോദരങ്ങൾ മൂലം ചില കുടുംബ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. എന്ന ചിന്ത മനസ്സിനെ അലട്ടും അല്പം വൈകിയെങ്കിലും ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയും.

ആയില്യം

ആഗ്രഹസാഫല്യം  ചിലവുകൾ വർദ്ധിക്കും ചതിയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ അഭിപ്രായങ്ങൾക്ക് പൊതുവേ അംഗീകാരം ലഭിക്കും. ഇടപെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ആരോഗ്യ കാര്യങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകും പ്രണയിതാക്കൾ അകന്നുനിൽക്കും മുതിർന്നവർ തടസ്സവാദങ്ങൾ ഉന്നയിക്കും. യാത്രാ തടസ്സം ഉണ്ടാകാൻ സാധ്യത കാണുന്നു ശാരീരിക സുഖം അനുഭവിക്കാൻ കഴിയും. പുതിയ വസ്ത്രങ്ങൾ ആഭരണങ്ങൾ  ആഡംബരവസ്തുക്കൾ എന്നിവലഭിക്കും. ഇഷ്ടഭക്ഷണം യോഗം ജീവിതത്തിലേക്കും കുടുംബത്തിലേക്കും വേണ്ടതായ വിവിധ കാര്യങ്ങൾ മനസ്സിൽ ആലോചിച്ച് ഉറപ്പിക്കും.

മകം

പുതിയ തൊഴിൽ സാഹചര്യങ്ങൾ ഉണ്ടാകും. സൈനിക പരീക്ഷകളിൽ വിജയിക്കാൻ കഴിയും സ്ഥാനക്കയറ്റം ലഭിക്കും. കേസ് വഴക്കുകളിൽ പെട്ടുപോയവർ പ്രത്യേകം ശ്രദ്ധിക്കണം. അനുകൂലമല്ലാത്ത വിധികൾ വരാൻ സാധ്യതയുണ്ട്. സോഷ്യൽ മീഡിയകൾ വഴി ചതിക്കപ്പെടാൻ സാധ്യത കാണുന്നുണ്ട്. പൂർണ്ണ ബോധ്യം ഇല്ലാതെ ചിത്രങ്ങൾ കൈമാറുന്നത് ഒഴിവാക്കണം. തൊഴിൽ മേഖലകൾക്ക് വേണ്ടി പണം മുടക്കുന്നത് ആലോചിച്ചു മാത്രമേ പാടുള്ളൂ. ശത്രുക്കളുടെമേൽ വിജയം കൈവരിക്കും  ഉപരിപഠന മേഘലകളിൽ വിജയം.

പൂരം

ഈശ്വരാധീനം വർദ്ധിക്കും. ശത്രുക്കൾ ഉണ്ടാകുന്ന തടസങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകും, സ്ഥാനക്കയറ്റം ലഭിക്കും. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുന്നത് നന്നായിരിക്കും. അല്ലാത്തപക്ഷം മറ്റുള്ളവർ ചെയ്യുന്ന തെറ്റുകൾ നമ്മുടെ പേരിൽ ആരോപിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. വീട്ടിൽ നിന്നും അകന്ന് നിൽക്കാൻ സാധ്യത കാണുന്നുണ്ട്. യാത്രകൾ ആവശ്യമായിവരും. ചിലവുകൾ വർദ്ധിക്കും. ശത്രുക്കളെ ജയിക്കും. കേസ് വഴക്കുകളിൽ വിജയമുണ്ടാകും. വിവാഹാദി കാര്യങ്ങളുമായി മുന്നോട്ട് പോകുന്നവർക്ക് ഉത്തമ പങ്കാളികളെ ലഭിക്കും. കടം കൊടുക്കാൻ പാടില്ല. സ്ത്രീജനങ്ങളുമായി അമിത ഇടപെടലുകൾ കുറയ്ക്കുന്നതാണ് നല്ലത്.

ഉത്രം

ഏതൊരു കാര്യത്തിനും ഈശ്വര കടാക്ഷം ഉണ്ടാകും.  സർക്കാറിൽ നിന്നുള്ള കോൺട്രാക്ടുകൾ ലഭിക്കും. സംസാര പിശക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദൂരദേശ യാത്രകൾ അനുകൂലമായി വരും. വിദേശ തൊഴിൽ ലഭിക്കാൻ സാധ്യത കാണുന്നുണ്ട്. വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ തടസ്സം നേരിടാം. വിവിധ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും.  ഉദരസംബന്ധമായ രോഗങ്ങൾക്ക് സാധ്യത ചെയ്തുവരുന്ന പ്രവർത്തികളിൽ ഉന്നതരുടെ അഭിപ്രായപ്രകടനം ആത്മാഭിമാനം ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യം സുഖം എന്നിവ വർദ്ധിക്കും

അത്തം

ഉത്തമം എന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും പരാജയപ്പെടാൻ സാധ്യത കാണുന്നു. ശാരീരികമായ അസ്വസ്ഥതകൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കീഴ് ജീവനക്കാരിൽ നിന്ന് സഹായ സഹകരണങ്ങൾ ഉണ്ടാകും വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് ഉന്നത തൊഴിലിലേക്ക് മാറുവാനും ചെയ്യുന്ന തൊഴിൽ ഉയർന്ന സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും സാധ്യത കാണുന്നുണ്ട്. ഭയം വർദ്ധിക്കും വിവിധ തരത്തിലുള്ള കാര്യങ്ങളെ പറ്റി ചിന്തിച്ച് മാനസിക അസ്വസ്ഥതകൾ ഉണ്ടാകാം. ശത്രുക്കളിൽ നിന്നും ഭയം ഉണ്ടാകും.

ചിത്തിര

കാര്യനേട്ടം സന്തോഷം അംഗീകാരം എന്നിവ കാണുന്നുണ്ട്. പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്നവർ. തടസ്സങ്ങൾ ഉണ്ടാകാതെയും വാക്കുതർക്കങ്ങൾ ഉണ്ടാകാതെയും പ്രത്യേകം ശ്രദ്ധിക്കണം. മാനസിക ബലം ഉണ്ടാകും. ഉദ്യോഗസംബന്ധമായ ഉത്തമ സമയമാണ് ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ഉത്തമ സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. സോഷ്യൽ മീഡിയയിൽ നിന്നുണ്ടാകുന്ന അപ്രതീക്ഷിത സുഹൃദ് ബന്ധങ്ങളിൽ ലയിച്ച് പോകും നമ്മുടെ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം

ചോതി

ഉത്സാഹപൂർവം ഏതൊരു കാര്യവും ചെയ്യതു തീർക്കാൻ കഴിയും. പിതൃസ്ഥാനീയരുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. വിദ്യാർഥി കാര്യങ്ങളിൽ വിജയിക്കും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽമേഖലയിൽ മേന്മ കാണുന്നു. ചെയ്യാത്ത തെറ്റിന് പഴി കേൾക്കാൻ സാധ്യതയുള്ളതിനാൽ ഓരോ കാര്യങ്ങളിലും അമിതശ്രദ്ധ ഈ ആഴ്ച ആവശ്യമാണ്. യാത്രാക്ലേശം അനുഭവപ്പെടാം. സാധനങ്ങൾ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന നീക്കങ്ങൾക്ക് മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്.

വിശാഖം

തൊഴിൽ തേടിയുള്ള യാത്രകൾ ഫലപ്രദമാകും. കിട്ടാനുള്ള പണം തിരികെ ലഭിക്കും. കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട വാക്കുതർക്കങ്ങൾ സാധ്യത കൂടുതലാണ്.  കർമ്മമേഖലയിൽ കൂടുതൽ വിജയം കൈവരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കും. തൊഴിൽ വരുമാനം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകൾക്ക് അനുവാദം ലഭിക്കും. ഉത്സാഹപൂർവം കാര്യങ്ങൾ ചെയ്തുതീർക്കാൻ ശ്രമിക്കും.  ബുദ്ധിപരമായ നീക്കങ്ങൾ വിജയിക്കും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും.  ഈശ്വരാധീനം വരുത്തേണ്ടത് സർവ്വകാര്യ വിജയത്തിനും അത്യാവശ്യമാണ്. അല്പസമയം പ്രാർത്ഥനകൾക്കായി മാറ്റി വയ്ക്കുന്നത് ഗുണം ചെയ്യും.

അനിഴം

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി വരാൻ അല്പം കൂടെ സമയമെടുക്കും. ശത്രുക്കൾ ബുദ്ധിമുട്ടുണ്ടാക്കും. സഹോദരങ്ങളിൽ നിന്ന് ഗുണം ലഭിക്കില്ല. കുടുംബത്തിൽ തർക്കങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. പഠനകാര്യങ്ങളിൽ അലസത ഉണ്ടാകും.  കുടുംബത്തിലെ മുതിർന്നവരുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. ഉത്സാഹപൂർവം പ്രവർത്തിക്കും.  പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലിലേക്ക് മാറാനുള്ള ശ്രമം നടത്തും . കരകൗശല മേഖലകളിൽ പ്രവർത്തിക്കുന്നവർ  ആഭരണ നിർമ്മാതാക്കൾ ഇത്തരം ഉൽപന്നങ്ങൾ  വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവർക്കും കാലം അനുകൂലമാണ്.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാർക്ക് പൊതുവേ പ്രവർത്തനമാന്ദ്യം അനുഭവപ്പെടാൻ സാധ്യതയുണ്ട്. അലസത ഉണ്ടാകാം ധനപരമായ കാര്യങ്ങളിൽ തടസ്സമുണ്ടാകാം സ്ഥാനക്കയറ്റം ലഭിക്കും സന്താനഗുണം ശത്രുക്ഷയം എന്നിവ കാണുന്നുണ്ട്.  കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുവേ എല്ലാ കാര്യങ്ങളിലും സംശയം ജനിക്കും. ഭാഗ്യം അനുകൂലമായിരിക്കും സ്ത്രീകളിൽനിന്ന് ധനനേട്ടം ഉണ്ടാകും .പുതിയ സുഹൃത്ത് ബന്ധങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. തൊഴിൽപരമായി നേട്ടങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. സംസാരത്തിൽ പിശക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മൂലം

മൂലം നക്ഷത്രക്കാർക്ക് വിദേശ തൊഴിൽ നേടുന്നതിനും വീട് പണി നടത്തുന്നതിനും അനുകൂലമായ സമയമാണ്. ലോണിന് ശ്രമിച്ചാൽ പെട്ടെന്ന് ലഭ്യമാകും തർക്കവിഷയങ്ങളിൽ വിജയിക്കും സഹോദരങ്ങളെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പണം ആർക്കും കടം കൊടുക്കരുത്. കൂടുതൽ പണം മുടക്കി ബിസിനസ്സുകൾ പുതുതായി ചെയ്യാൻ ശ്രമിക്കുന്നത് നഷ്ട സാധ്യതയ്ക്ക് ഇടവരുത്തും. സർക്കാർ തൊഴിൽ വേണ്ടി ശ്രമിക്കുന്നത് സർക്കാർ കോൺട്രാക്ടുകൾ എടുത്ത് ചെയ്യുന്നതും വിജയസാധ്യത കാണാവുന്നതാണ്. സർവീസ് മേഖലയുമായി ബന്ധപ്പെട്ട പണിയെടുക്കുന്നവർ  ഡോക്ടർമാർ മെഡിസിൻ വിദ്യാർഥികൾ  എന്നിവർക്ക് പഠന മേഖലയിലും കർമ്മ മേഖലയിലും ഉയർച്ചയും അനുഭവപ്പെടും.

പൂരാടം

പലകാര്യങ്ങളിലും മുൻവിധിയോടുകൂടി പ്രവർത്തിക്കാൻ ശ്രമിക്കും. തർക്കവിഷയങ്ങളിൽ ഏർപ്പെടും. സഹോദരഗുണം ഉണ്ടാകും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കും. പൊതുവേ എല്ലാ കാര്യങ്ങളും സുഗമമായി നടക്കുന്നില്ല എന്ന തോന്നൽ മനസ്സിലുണ്ടാകും. പണം കടം കൊടുക്കരുത്. സ്ത്രീകൾ മൂലം വഞ്ചിക്കപ്പെടാനും പണാപഹരണം ഉണ്ടാകാനും സാധ്യതയുണ്ട്. സർക്കാർ സഹായങ്ങൾ ലഭിക്കും. സായുധസേന കളിൽ പണിയെടുക്കുന്നവർക്ക് പ്രമോഷനുകൾ ലഭിക്കും. വിദ്യാർഥികൾ ഊർജ്ജസ്വലരായി പ്രവർത്തിക്കും.

ഉത്രാടം

ഇറങ്ങുന്ന കാര്യങ്ങളിലെല്ലാം ആദ്യം ഒരു തടസ്സം ഉണ്ടാകും. തർക്കവിഷയങ്ങളിൽ വാക്സാമർത്ഥ്യം പ്രകടിപ്പിക്കും. കേസ് വഴക്കുകളിൽ വിജയിക്കും ധന നേട്ടമുണ്ടാക്കാനുള്ള പുതിയ ആശയങ്ങളെ പറ്റിചിന്തിക്കും ചിലവുകൾ വർദ്ധിക്കും. പുതിയ വിവാഹ ആലോചനകൾ വരും. വ്യത്യസ്ത ജാതി മത വിഭാഗങ്ങളിൽ പെട്ടവരും  വ്യത്യസ്ത ദേശങ്ങളിൽ ഉള്ളവരുമായ സ്ത്രീജനങ്ങളോട് ഇഷ്ടം തോന്നും. സർക്കാരിൽ നിന്നും കുടുംബത്തിലെ മുതിർന്ന അവരിൽനിന്നും  തടസ്സവാദങ്ങൾ കേൾക്കേണ്ടിവരും. പെട്ടെന്നുണ്ടാകുന്ന കോപം നമുക്ക് ബുദ്ധിമുട്ടുകളെ വരുത്തിവയ്ക്കും. എന്നതിനാൽ ഏതൊരു കാര്യത്തിനും സംയമനം പാലിക്കേണ്ടത് അത്യാവശ്യമാണ്.

തിരുവോണം

വിദേശയാത്രകൾ നടത്താൻ ആഗ്രഹിക്കുന്നവർക്കും വിദേശത്ത് പഠനത്തിനുവേണ്ടി ശ്രമിക്കുന്നവർക്കും ആഗ്രഹസാഫല്യം ഉണ്ടാകും. സർവ്വവിധ സുഖങ്ങൾക്കും വർദ്ധനവും നേട്ടങ്ങളും ഉണ്ടാകും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും ശത്രുക്കളെ ജയിക്കും. കാര്യലാഭം ധനനേട്ടം എന്നിവ കാണുന്നുണ്ട്. ഊഹക്കച്ചവടങ്ങളിൽ നഷ്ട സാധ്യത കാണുന്നു. സ്ത്രീകളുമായി വാക്ക് തർക്കങ്ങൾ പാടില്ല. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ അത്യാവശ്യമാണ് ഉന്നതസ്ഥാനങ്ങൾ ലഭിക്കും. ദാമ്പത്യ സൗഖ്യം ഐശ്വര്യം ഈശ്വരാധീനം എന്നിവ കാണുന്നുണ്ട്.

അവിട്ടം

സ്ത്രീകൾ മൂലം ദുഃഖ സമാനമായ കാര്യങ്ങൾ കേൾക്കാനിടവരും.  യാത്രകൾ അത്യാവശ്യമായ സോഷ്യൽ മീഡിയകളിൽ നിന്ന് അപമാനകരമായ  മെസ്സേജുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട കലഹത്തിന് സാധ്യത കാണുന്നു. ഉന്നത നേതൃസ്ഥാനങ്ങൾ അലങ്കരിക്കുന്നവർ പ്രവർത്തകരുടെ അഭിപ്രായം ഭിന്നത മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കും. പലകാര്യങ്ങളിലും ആദ്യ സാമ്പത്തിക നഷ്ടം ഉണ്ടാകും. വിദേശരാജ്യങ്ങളിൽ സഞ്ചരിക്കാൻ ഇടവരും. വിദേശ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല കാലഘട്ടമാണ്.

ചതയം

പുതിയ വീട് വാങ്ങണം എന്നുള്ള ആഗ്രഹം തോന്നും. കുടുംബാംഗങ്ങളുമായി സന്തോഷകരമായ ആ യാത്രകൾക്ക് പുറപ്പെടും. വീട്ടുകാരുടെ അനുകൂല നിലപാട് മൂലം മാനസിക സന്തോഷം അനുഭവപ്പെടും. ആരോഗ്യനില തൃപ്തികരമായിരിക്കുകയില്ല വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അനുകൂല നിലപാട് ഉണ്ടാകും. തർക്കങ്ങളിലും വിജയിക്കും തടസ്സങ്ങൾ മാറി വരും. കുടുംബാംഗങ്ങൾക്ക് അംഗീകാരം സർക്കാർ ജോലി എന്നിവ ലഭിക്കും. ചിന്തിക്കാതെ എടുത്തുചാടി പ്രവർത്തിക്കുന്നത് ദോഷമായി തീരാൻ സാധ്യതയുണ്ട്.

പൂരുട്ടാതി
 

സർക്കാർ കാര്യങ്ങളിൽ തടസ്സം അനുഭവപ്പെടും. അധ്വാനിക്കുന്ന അനുസരിച്ചുള്ള പ്രതിഫലം ലഭിച്ചു എന്നു വരില്ല. പ്രവർത്തനമികവ്  ഉപരിപഠനവും ആയിട്ടുള്ള ബുദ്ധിമുട്ടുകൾ മാറിവരും. പ്രൊഫഷണൽ കോഴ്സ് തലത്തിലേക്കുള്ള തടസ്സങ്ങൾ മാറി പഠിക്കുവാൻ വേണ്ടിയിട്ടുള്ള തുക ലോണായി ലഭിക്കുവാൻ സാധ്യതയുണ്ട്. ദൂരദേശത്ത് പഠിക്കുവാൻ വേണ്ടി പോകാൻ ശ്രമിക്കുന്നവർക്ക്  അവസരങ്ങൾ ലഭിക്കും.

ഉത്രട്ടാതി

ലോണുകൾ ലഭിക്കും. സാമ്പത്തിക സഹായം ഉണ്ടാകും. സോഷ്യൽ മീഡിയ വഴി പുതിയ സുഹൃത്തുക്കളെ പരിചയപ്പെടും. മനസ്സിന് പൂർണതൃപ്തി എന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാൻ പാടുള്ളൂ. അല്ലാത്തപക്ഷം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കർമ്മമേഖലകളിൽ പൊതുവേ അലസത കാണുന്നുണ്ട്. മെഡിസിൻ അടക്കമുള്ള പഠന മേഖലകളിൽ അഡ്മിഷന് സാധ്യത തെളിയും.                       

രേവതി
 

സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പൊതു മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക്  അഭിപ്രായ ഭിന്നത മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സമൂഹത്തിൽ കീർത്തി ഉണ്ടാകും. അംഗീകാരം ലഭിക്കും നല്ല വാർത്തകൾ കേൾക്കും അലച്ചിൽ ഉണ്ടാകാം. പുതിയ വസ്ത്രാഭരണാദികൾ ലഭിക്കും.  പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ ശ്രമിക്കും. പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. അനാവശ്യ സുഹൃദ്ബന്ധങ്ങൾ ഒഴിവാക്കുന്നത് മൂലം പെട്ടെന്ന് ഉണ്ടാക്കാവുന്ന അപവാദങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും.


 

Follow Us:
Download App:
  • android
  • ios