Asianet News MalayalamAsianet News Malayalam

മോഹിപ്പിക്കും വിലയില്‍ പുത്തന്‍ ബ്രെസയുമായി മാരുതി

ഒമ്പത് വേരിയന്റുകളായാണ് ബ്രെസയുടെ പെട്രോള്‍ മോഡല്‍ നിരത്തുകളിലെത്തുന്നത്. 

2020 Maruti Suzuki Vitara Brezza Petrol Facelift Launched
Author
Delhi, First Published Feb 24, 2020, 2:18 PM IST

ജനപ്രിയ കോംപാക്ട് എസ്‌യുവി ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ വിപണിയിലെത്തിച്ച് മാരുതി സുസുക്കി. ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച വാഹനമാണ് ഇപ്പോള്‍ വിപണിയിലെത്തിയത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ15 പെട്രോള്‍ എന്‍ജിനാണ് പുതിയ ബ്രെസയുടെ ഹൃദയം. 

LXi, VXi, ZXi, ZXi+, VXi(AT)SHVS, ZXi+ Duel Tone, ZXi(AT)SHVS,  ZXi+(AT)SHVS, ZXi+(AT) Duel Tone എന്നിങ്ങനെ ഒമ്പത് വേരിയന്റുകളായാണ് ബ്രെസയുടെ പെട്രോള്‍ മോഡല്‍ നിരത്തുകളിലെത്തുന്നത്. ഇതില്‍ നാല് വേരിയന്റുകള്‍ക്കൊപ്പമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുള്ളത്. LXi, VXi, ZXi, ZXi+, VXi(AT)SHVS, ZXi+ Duel Tone, ZXi(AT)SHVS,  ZXi+(AT)SHVS, ZXi+(AT) Duel Tone എന്നിങ്ങനെ ഒമ്പത് വേരിയന്റുകളായാണ് ബ്രെസയുടെ പെട്രോള്‍ മോഡല്‍ നിരത്തുകളിലെത്തുന്നത്. 7.34 ലക്ഷം രൂപ മുതല്‍ 11.40 ലക്ഷം രൂപ വരെയാണ് ദില്ലി എക്‌സ്‌ഷോറൂം വില.

മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നല്‍കിയിട്ടുള്ളതിനാല്‍ തന്നെ കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനമായിരിക്കും ഇതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മാരുതിയുടെ സെഡാന്‍ മോഡലായ സിയാസ്, എംപിവിയായ എര്‍ട്ടിഗ എന്നീ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന എന്‍ജിനിലാണ് പെട്രോള്‍ ബ്രെസയും അവതരിപ്പിച്ചിരിക്കുന്നത്.  ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ15 പെട്രോള്‍ എന്‍ജിനാണ് പുതിയ ബ്രെസയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍. 

ലുക്കിലും നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബ്രെസ എത്തിയിട്ടുള്ളത്. പുതിയ ക്രോം ഗ്രില്ല്, എല്‍-ഷേപ്പിലുള്ള ഡിആര്‍എല്‍, രൂപമാറ്റം വരുത്തിയുള്ള ബമ്പര്‍, ബുള്‍ബാറിന് സമാനമായ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് പ്ലാസ്റ്റിക് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്തെ മാറ്റം.

ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ റിട്രാക്ടിങ്ങ് റിയര്‍വ്യൂ മിറര്‍, ഓട്ടോ ഡിമ്മിങ്ങ്, ആന്റി ഗ്ലെയര്‍ ഗ്ലാസ്, ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍ എന്നിവ ഇന്റീരിയറിലെ പുതുമകളാണ്.സിസ്ലിങ്ങ് റെഡ് വിത്ത് മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫ്, ടോര്‍ക്ക് ബ്ലൂ വിത്ത് മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫ്, ഗ്രാനൈറ്റ് ഗ്രേ വിത്ത് ഓറഞ്ച് റൂഫ് എന്നിങ്ങനെ പുതിയ മൂന്ന് നിറങ്ങളിലും ഈ വാഹനം എത്തുന്നുണ്ട്. 

വീല്‍ ആര്‍ച്ചുകളും, ക്ലാഡിങ്ങും, ബ്ലാക്ക് ബി പില്ലറും, ബോഡി കളറില്‍നിന്ന് മാറിയുള്ള മിററും, അലോയി വീലുകളുമാണ് വശങ്ങളിലെ പ്രത്യേകത. ഇതില്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റായ Zxi+ -ല്‍ ഡയമണ്ട് കട്ട് അലോയി വീലുകളും മറ്റ് മോഡലുകളില്‍ ബ്ലാക്ക് ഫിനീഷ് അലോയി വീലുകളുമായിരിക്കും നല്‍കുക. പുതിയ വാഹനത്തിന്റെ വില ഈ മാസം ഒടുവില്‍ അറിയിക്കും എന്നും കമ്പനി വ്യക്തമാക്കി. 

അടുത്തിടെ വിപണിയില്‍ അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ റെക്കാഡ് ഇട്ടിരുന്നു. 2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ.  എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള  കോംപാക്റ്റ് എസ് യു വി സെഗ്മെന്‍റിലെ കരുത്തനെന്ന പേര് അരക്കിട്ടുറപ്പിച്ച് ബ്രെസ വിപണിയിലും നിരത്തിലും കുതിക്കുകയാണ്.

Follow Us:
Download App:
  • android
  • ios