Asianet News MalayalamAsianet News Malayalam

ചുരുളഴിയാത്ത രഹസ്യങ്ങളുമായി ട്രംപിന്‍റെ ആ കാര്‍ ഇന്ത്യയില്‍!

വളരെയധികം പ്രത്യേകതകളുള്ള ഈ വാഹനത്തെപ്പറ്റി ചുരുക്കം ചില വിവരങ്ങള്‍ മാത്രമാണ് പുറംലോകത്തിന് അറിയാവുന്നത്

All you must know about Donald Trumps Beast
Author
Delhi, First Published Feb 19, 2020, 8:47 PM IST

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യാ സന്ദർശനത്തിനായി ഫെബ്രുവരി 24 ന് എത്തുകയാണ്. സന്ദര്‍ശനത്തിന് മുന്നോടിയായി 'ദി ബീസ്റ്റ്' എന്ന  ഓമനപ്പേരുള്ള അദ്ദേഹത്തിന്റെ പ്രസിഡൻഷ്യൽ ലിമോസിൻ അഥവാ കാഡിലാക്ക് ഇന്ത്യയിലെത്തിയിരിക്കുന്നു. വളരെയധികം പ്രത്യേകതകളുള്ള ഈ വാഹനത്തെപ്പറ്റി ചുരുക്കം ചില വിവരങ്ങള്‍ മാത്രമാണ് പുറംലോകത്തിന് അറിയാവുന്നത്. ബാക്കിയൊക്കെ അമേരിക്കന്‍ സീക്രട്ട് സർവ്വീസിനും ജനറല്‍ മോട്ടോഴ്‍സിലെ വിരലില്‍ എണ്ണാവുന്ന എഞ്ചിനീയർമാർക്കും മാത്രമേ അറിയൂ. ആ വാഹനത്തിന്‍റെ ചില വിശേഷങ്ങള്‍ ഇതാ.

All you must know about Donald Trumps Beast

വയസ് രണ്ട്
2009 മുതൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുൻ ബീസ്റ്റിനെ രണ്ട് വര്‍ഷം മുമ്പാണ് മാറ്റി സ്ഥാപിക്കുന്നത്. പുതിയ പ്രസിഡൻഷ്യൽ ആർമേർഡ് ലിമോ 2018 -ലാണ് സീക്രട്ട് സർവീസ് വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തിയത്.

കാഡിലാക്ക് മോഡല്‍
ഇത് ഒരു പുതിയ കാഡിലാക്ക് അധിഷ്ഠിത മോഡലാണ്. കാഡിലാക് സ്റ്റൈലിംഗുള്ള സവിശേഷമായ വാഹനത്തിന് ഇഷ്ടാനുസൃതമായി നിർമ്മിച്ച മീഡിയം ഡ്യൂട്ടി ട്രക്ക് ഫ്രെയിം ഡിസൈനാണ്. ലോകത്തിലെ ഇത്തരത്തിലുള്ള ഏക വാഹനം മാത്രമാണിത്. ഒരു ജി‌എം ട്രക്ക് ചേസിസിലാണ് വാഹനം നിർമ്മിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മറ്റു കാറുകളോടുള്ള സാമ്യം ഗ്രില്‍ മാത്രം
പുതിയ കാഡിലാക് ലിമോയ്ക്ക് കാഡിലാക് എസ്കല കൺസെപ്റ്റ് കാറിന് എന്നപോലെ സാധാരണ ഡിസൈൻ ശൈലിയുള്ള ഒരു ഗ്രില്ലാണ് കാണപ്പെടുന്നത്. ഇതു മാത്രമാണ് മറ്റ് വാഹനങ്ങളുടെ രൂപകൽപ്പനയുമായി ബീസ്റ്റിനുള്ള ഒരേയൊരു സാമ്യം.

All you must know about Donald Trumps Beast

യാത്ര ചെയ്യുക സ്വന്തം വിമാനത്തില്‍
വിദേശ രാജ്യങ്ങളിലേക്ക് പ്രസിഡന്‍റ് പോകുമ്പോഴും വരുമ്പോഴുമൊക്കെ ലിമോയ്ക്ക് യാത്ര ചെയ്യാനും സ്വന്തമായി ഒരു വിമാനമുണ്ട്. C-17 ഗ്ലോബ് മാസ്റ്റർ കാർഗോ എന്ന ഈ വിമാനം പ്രസിഡന്റ് പോകുന്നിടത്തെല്ലാം അദ്ദേഹത്തെ പിന്തുടരുന്നു.

തിരിച്ചറിയാതിരിക്കാന്‍ ഡമ്മി
സീക്രട്ട് സർവ്വീസിനായി ജനറല്‍ മോട്ടോഴ്‍സ് രണ്ടിൽ കൂടുതൽ ബീസ്റ്റ് 2.0 കൈമാറാറുണ്ട്. ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങൾ ഒരു സാധാരണ പ്രസിഡൻഷ്യൽ വാഹന വ്യൂഹത്തിലുണ്ടാകും. ഒരു ബാക്കപ്പ് അല്ലെങ്കിൽ ഡമ്മിയായിട്ട് ആണ് ഇത് നൽകുന്നത്. 

All you must know about Donald Trumps Beast

കരിങ്കല്‍ക്കനം
എല്ലാ ലിമോകളും സമാനമായി നിർമ്മിച്ചതും കനത്ത ആർമ്മറുള്ളതുമാണ്. 5.0 ഇഞ്ച് കട്ടിയുള്ള മൾട്ടി-ലേയര്‍ ഗ്ലാസാണ് വിന്‍ഡോകള്‍ക്ക്. 8.0 ഇഞ്ച് കട്ടിയുള്ള പുറംഭിത്തികള്‍ എന്നിങ്ങനെ പ്രത്യേകതകള്‍ നീളുന്നു.  ഓരോ വാതിലിനും ബോയിംഗ് 757 ൽ ഉള്ളതിനേക്കാൾ ഭാരം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. വാഹനത്തിന്‍റെ അടിവശം നിർമ്മിച്ചിരിക്കുന്നത് ടൈറ്റാനിയം, സെറാമിക്സ്, ബോംബ് പ്രൂഫ് പ്ലേറ്റ് എന്നിവ ഉപയോഗിച്ചാണ്. 

ഭാരം കുറഞ്ഞ ന്യൂജന്‍
സേവനത്തിൽ നിന്ന് പിൻവാങ്ങുന്ന ബീസ്റ്റിന്റെ ഭാരം 14,000 മുതൽ 20,000 പൗണ്ട് വരെ ആണ്. പുതിയ തലമുറയ്ക്ക് ഭാരം കുറവാണെന്ന് പറയപ്പെടുന്നു.

All you must know about Donald Trumps Beast

വെടിവയ്ക്കാനും കഴിയും
സാറ്റലൈറ്റ് ഫോൺ, ന്യൂക്ലിയർ കോഡുകൾ എന്നിവയ്ക്കൊപ്പം ഫ്ലാറ്റ് ടയറുകളിൽ ഓടുക, നൈറ്റ്-വിഷൻ ഗിയർ, സ്വന്തമായി ഓക്സിജൻ വിതരണം എന്നിവ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മുൻ ബമ്പറിൽ നിന്ന് ഗ്യാസ് കാനിസ്റ്ററുകൾ വെടിവയ്ക്കാനും വാഹനത്തിന് കഴിയും. ഡ്രൈവർക്ക് ഒരു ഷോട്ട്ഗൺ ഉണ്ട്.  ദ്രാവക ആക്രമണത്തിനെതിരെ കാർ ഹെർമെറ്റിക്കലായി അടച്ചിരിക്കുന്നു, കൂടാതെ ആക്രമണകാരികൾക്കെതിരായ പ്രതിരോധ നടപടികളായി റൺ-ഫ്ലാറ്റ് ടയറുകൾ, രാത്രി കാഴ്ച ഉപകരണങ്ങൾ, സ്മോക്ക് സ്ക്രീനുകൾ, ഓയിൽ സ്ലിക്കുകൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. 

ഹൃദയം 5.0 ലിറ്റർ ഡീസൽ എഞ്ചിന്‍
5.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ലിമോയ്ക്ക് കരുത്തേകുന്നത്. കൂടാതെ അഗ്നിബാധ ഉണ്ടായാൽ ഡീസൽ വലിയതോതിൽ ആളികത്തില്ല. പഴയ ബീസ്റ്റിന് 3.0 കിലോമീറ്റർ മൈലേജ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

All you must know about Donald Trumps Beast

അതു വെറും ഓമനപ്പേര്
ലിമോയ്‌ക്കായി സീക്രട്ട് സർവ്വീസിന് ഒരു കോഡ് ഉണ്ട്. സ്റ്റേജ്‌കോച്ച് എന്നാണത്. 

രക്തബാങ്ക്

പ്രസിഡന്റിന്റെ അതേ ഗ്രൂപ്പിലുള്ള രക്തം സ്റ്റോർ ചെയ്തിരിക്കും. ഒരു ഡിഫിബ്രില്ലേറ്ററും മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചിരിക്കും. 

All you must know about Donald Trumps Beast

Follow Us:
Download App:
  • android
  • ios