Asianet News MalayalamAsianet News Malayalam

ബജാജ് പൾസർ എൻഎസ് 160 ബിഎസ് 6 നിരത്തില്‍

ബജാജിന്റെ എൻട്രി ലെവൽ നേക്കഡ് സ്പോർട്സ് ബൈക്കായ എൻ എസ് 160 യുടെ ബി എസ് 6 പതിപ്പ് ഇന്ന് കമ്പനി വിപണിയിൽ എത്തിച്ചു.

Bajaj Pulsar NS 160 BS6 Launched
Author
Mumbai, First Published Apr 2, 2020, 2:49 PM IST

ബജാജിന്റെ എൻട്രി ലെവൽ നേക്കഡ് സ്പോർട്സ് ബൈക്കായ എൻ എസ് 160 യുടെ ബി എസ് 6 പതിപ്പ് ഇന്ന് കമ്പനി വിപണിയിൽ എത്തിച്ചു. 104652 രൂപയാണ് എക്സ്ഷോറൂം വില. ബി എസ് 4 മോഡലിനെക്കാൾ 10457 രൂപ വിലയിൽ വർദ്ധനവ് ഉണ്ട് പുതിയ മോഡലിന്.

എൻജിൻ പരിഷ്‍കാരമല്ലാതെ പൾസർ NS160 ബിഎസ്6 മാറ്റങ്ങൾ ഒന്നും തന്നെയില്ല. ഫ്യൂവൽ ഇന്ജെക്ഷനോട് കൂടിയ 160.3 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ട്വിൻസ്പാർക്ക് എൻജിനാണ് ഹൃദയം. ഈ എഞ്ചിന്‍ 17 ബിഎച്ച്പി കരുത്തും 14.6  ന്യൂട്ടൺ മീറ്റർ ടോർക്കും  ഉൽപാദിപ്പിക്കും. മുൻ മോഡലിനെ അപേക്ഷിച്ച് ടോർക്കിൽ വ്യത്യാസങ്ങളൊന്നുമില്ല. എന്നാല്‍ പവറിൽ നേരിയ തോതിലുള്ള വർദ്ധനവുണ്ടായിട്ടുണ്ട്. ബി എസ് 4 മോഡലിനു 15.3 ബി എച്ച് പി ആയിരുന്നു കരുത്ത്.

എൻജിനിൽ വരുത്തിയ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ വേറെ യാതൊരു മാറ്റങ്ങളും കമ്പനി ഈ മോഡലിന് നൽകിയിട്ടില്ല. മുൻപുണ്ടായിരുന്ന അതെ നേക്കഡ് സ്റ്റൈലിംഗ് തന്നെയാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. മുന്നിൽ ഹാലൊജൻ ഹെഡ് ലാമ്പ്, പിന്നിൽ എൽഇഡി ടെയിൽ ലാമ്പ് ,  സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻഡ് ക്ലസ്റ്റർ, സ്പ്ലിറ്റ് സീറ്റുകൾ, അണ്ടർബെല്ലി എക്സോസ്റ്റ് മുതലായ മുൻപുണ്ടായിരുന്ന ഫീച്ചേഴ്സ് അതേപടി നിലനിർത്തിയിരിക്കുന്നു.

മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ അഡ്ജസ്റ്റബിൾ മോണോ ഷോക്ക് സസ്പെൻഷനും ആണ് നൽകിയിരിക്കുന്നത്. സിംഗിൾ ചാനൽ എബിഎസ്സോഡ്  കൂടി വരുന്ന ഈ വാഹനത്തിൽ മുന്നിൽ 260 എംഎം ഡിസ്കും പിന്നിൽ 230 എംഎം ഡിസ്കും നൽകിയിരിക്കുന്നു. ഫോസിൽ ഗ്രേ, വൈൽഡ് റെഡ്, സഫയർ ബ്ലൂ എന്നീ മൂന്നു നിറങ്ങളിൽ ഈ വാഹനം ലഭ്യമാകും.

2001 ഒക്‌ടോബറിലാണ് ബജാജ് ആദ്യമായി പള്‍സര്‍ ബ്രാന്‍ഡ് അവതരിപ്പിച്ചത്. പള്‍സറിന് ആഗോള വിപണികളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. 65 ലധികം രാജ്യങ്ങളിലായി ഇതുവരെ 1.2 കോടിയിലധികം പള്‍സര്‍ ബൈക്കുകളാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios