Asianet News MalayalamAsianet News Malayalam

ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുകള്‍ ഇനി ഇന്ത്യന്‍ ആകാശത്തും പറക്കും!

ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28 വരെയുള്ള സര്‍വ്വീസുകള്‍ക്കായുള്ള  ബുക്കിങ്ങാണ് കമ്പനി ആരംഭിച്ചു

Bikini airline Vietjet to start India Vietnam flights from December
Author
Delhi, First Published Aug 21, 2019, 2:33 PM IST

ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുടെ സേവനങ്ങളാലാണ് വിയര്‍ട്ട് ജെറ്റ് എന്ന വിയറ്റ്നാം വിമാനക്കമ്പനിയെ ശ്രദ്ധേയമാക്കുന്നത്. ഈ കമ്പനി ഇനി ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങാനൊരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്ത.

ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28 വരെയുള്ള സര്‍വ്വീസുകള്‍ക്കായുള്ള  ബുക്കിങ്ങാണ് കമ്പനി ആരംഭിച്ചത്.  വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റിയില്‍ നിന്നും ഹനോയില്‍ നിന്നും ദില്ലിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളാണ് കമ്പനി തുടങ്ങുന്നത്. 

Bikini airline Vietjet to start India Vietnam flights from December

വിയറ്റ്‌നാമിലെ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോയാണ് ഈ വിമാന കമ്പനിക്ക് പിന്നില്‍.  2011 ല്‍ തുടങ്ങിയ ഈ വിമാന കമ്പനിയുടെ ബിക്കിനി ഷോ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  2017 ല്‍ 17 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്‍ത വിയേര്‍ട്ട് ജെറ്റ് 986 ദശലക്ഷം ഡോളറാണ് ആ വര്‍ഷം മാത്രം സമ്പാദിച്ചത്. കമ്പനിക്ക് ഇപ്പോള്‍ ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും 385 ല്‍ അധികം സര്‍വ്വീസുകളുണ്ട്.  

Bikini airline Vietjet to start India Vietnam flights from December

എന്നാല്‍ ലൈംഗികത മുന്‍ നിര്‍ത്തിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ പേരില്‍  വിവാദങ്ങളും ഈ വിമാന സര്‍വ്വീസിനെ ബാധിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഫുട്‌ബോളര്‍മാര്‍ക്ക് വേണ്ടി അടുത്തിടെ വിമാനത്തിനുള്ളില്‍ കളിക്കാര്‍ക്ക് തൊടാനും പിടിക്കാനും അവസരം നല്‍കി ബിക്കിനി ഷോ നടത്തിയതിന് വിയറ്റ്നാം ഏവിയേഷന്‍ അതോറിറ്റി ബിക്കിനി എയര്‍ലൈന്‍സിന് പിഴ ചുമത്തിയിരുന്നു.

Bikini airline Vietjet to start India Vietnam flights from December

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ ടെലഗ്രാം, ഹലോ, ഷെയര്‍ ചാറ്റ് എന്നിവിടങ്ങളില്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

ഹലോയില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക 

ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക 

ഷെയര്‍ ചാറ്റില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക 

Follow Us:
Download App:
  • android
  • ios