ലോക്ക് ഡൗണ്‍ കാലമാണ്. നിരത്തില്‍ വാഹനങ്ങള്‍ കുറവുമാണ്. എന്നിട്ടും അപകടങ്ങള്‍ക്ക് കുറവൊന്നുമില്ല എന്നതാണ് അമ്പരപ്പിക്കുന്നത്. ലോക്ക് ഡൗണിനു മുമ്പെന്ന പോലെ ഡ്രൈവറുടെ അശ്രദ്ധയും അക്ഷമയും അമിതവേഗവുമൊക്കെ മാത്രമാണ് ഈ അപകടങ്ങളുടെ പിന്നില്‍.  അത്തരം ഒരു അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തൊടുപുഴ കോലാനി ബ്ലോക്ക് പഞ്ചായത്തിന് മുന്നിലാണ് അപകടം. റോഡിരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ച വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. 

ചീറിപ്പാഞ്ഞു വരുന്ന കാര്‍ നിര്‍ത്തിയിട്ട കാറിന്‍റെ പിന്നില്‍ ഇടിക്കുന്നതും റോഡിലേക്ക് മറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. വാഹനമോടിക്കാന്‍ പഠിച്ചതോ ഡ്രൈവറുടെ അശ്രദ്ധയോയാണ് അപകടത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.