ലോക്ക് ഡൗണിനിടെ വഴി തടഞ്ഞ പൊലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞു പോകുന്ന കാറിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.  തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഒരു നാല്‍ക്കവലയിലാണ് സംഭവം നടക്കുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു. വാഹനങ്ങള്‍ വരുന്നത് തടയാന്‍ പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. ഈ ജീപ്പിലേക്ക് ചീറിപ്പാഞ്ഞെത്തിയ ഒരു അംബാസിഡർ ഇടിക്കുകയായിരുന്നു. കാർ തടയാൻ ശ്രമിച്ചെങ്കിലും കൈകാണിച്ച പൊലീസുകാരനേയും ജീപ്പിനേയും ഇടിച്ചു തെറിപ്പിച്ച് കാർ പോകുകയായിരുന്നു. 

പൊലീസ് ജീപ്പില്‍ ഇടിച്ചിട്ടും നിയന്ത്രണം വീണ്ടെടുത്ത കാര്‍ അനയാസം ഓടിച്ചു പോകുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ പൊലീസുകാരന് പരിക്കേൽക്കുകയും ജീപ്പിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അംബാസിഡർ കാറിലെത്തിയവർ ബോധപൂര്‍വ്വം ഇടിപ്പിക്കുകയായിരുന്നു എന്ന് വീഡിയോ വ്യക്തമാക്കുന്നത്.