കൈകാണിച്ച് വണ്ടി നിര്‍ത്തിയില്ലെങ്കില്‍ മുട്ടന്‍ പണി, കിടിലന്‍ ആപ്പുമായി പൊലീസ്!
വാഹനപരിശോധന അടക്കമുള്ള സമയത്ത് പൊലിസിനെ വെട്ടിച്ച് പോകുന്നവരുടെ വിവരങ്ങൾ അപ്പോൾ തന്നെ അറിയാന്‍ കിടിലന്‍ ആപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം : വാഹനപരിശോധന അടക്കമുള്ള സമയത്ത് പൊലീസിനെ വെട്ടിച്ച് പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ അപ്പോൾ തന്നെ അറിയാനും കുറ്റവാളികളെ തിരിച്ചറിയാനും സഹായിക്കുന്ന കിടിലന്‍ ആപ്പുമായി കേരള പൊലീസ്. സംസ്ഥാനത്തെ മുഴുവൻ പൊലിസ് സേനാംഗങ്ങൾക്കും ‘ക്രൈം ഡ്രൈവ്’എന്ന ഈ ആപ്പ് സ്മാര്‍ട്ട് ഫോണിൽ ലഭ്യമാക്കാനാണ് നീക്കം.
കൈകാണിക്കുന്ന വാഹനവും അതിന്റെ ഉടമയെയും കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും ഇനി നൊടിയിടയില്‍ ഈ ആപ്പിലൂടെ പൊലീസിന് ലഭിക്കും. വൃക്തിഗത കേസ് വിവരങ്ങള്‍, വാഹനവിവരങ്ങള്‍ തുടങ്ങി എല്ലാം ഞൊടിയിടയില്‍ പൊലീസിന്റെ വിരല്‍ത്തുമ്പിലെത്തും. ആപ്പില്‍ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ നല്കിയാല് ഉടമ ആരെന്നത് അടക്കമുള്ള പൂര്‍ണ വിവരങ്ങളും അറിയാം. വാഹനത്തിന് കാലാവധിയുള്ള ഇന്‍ഷുറന്‍സുണ്ടോ, കുറ്റകൃത്യങ്ങളില്‍പ്പെട്ട വാഹനമാണോ തുടങ്ങിയ വിവരങ്ങളും കിട്ടും.
വ്യക്തിഗത വിവരങ്ങള്‍ മറച്ചുവെച്ച് പൊലീസിന് വിവരം നല്കിയാല് അതും പെട്ടെന്ന് കണ്ടെത്താനാകും. ലൈസന്‍സോ വോട്ടര്‍ ഐഡി കാര്‍ഡോ ആധാറോ പരിശോധിച്ചാല്‍ അയാളുടെ പേരില്‍ സംസ്ഥാനത്തെ എത് പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെങ്കിലും മുഴുവന്‍ വിവരങ്ങളും ഉടന്‍ അറിയാം. കോടതി വ്യവഹാരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവയും ആപ്പിലൂടെ കണ്ടെത്താം.
രാജ്യത്തെവിടെ കേസുണ്ടെങ്കിലും വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും. സംസ്ഥാനത്ത് എവിടെ നിന്നും കാണാതാകുന്നവരുടെ വിവരങ്ങള്‍ ആപ്പിലൂടെ അപ്പപ്പോള്‍ തന്നെ പൊലീസിലെ മുഴുവന്‍ ആളുകള്‍ക്കും കിട്ടും. അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ആ വിവരവുമുണ്ടാകും. പാസ്പോര്‍ട്ട് വെരിഫിക്കേഷന് അടക്കമുള്ള അന്വേഷണത്തിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളും ആപ്പില്‍ രേഖപ്പെടുത്താനാകും.
പൊലീസ് സേനാംഗങ്ങൾക്ക് യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് അപ്ലിക്കേഷനിൽ പ്രവേശിക്കാം. ക്രൈം ഡ്രൈവ് ആപ്പ് വഴി വ്യക്തിഗത കേസ് വിവരങ്ങൾ, വാഹനവിവരങ്ങൾ തുടങ്ങി എല്ലാം ഞൊടിയിടയിൽ പൊലിസിന് മനസിലാക്കാം.
ക്രൈം ഡ്രൈവ് ആപ്പ് ഉടൻതന്നെ സേനയുടെ ഭാഗമാകും. ഇതോടെ വാഹന പരിശോധന, കുറ്റാന്വേഷണങ്ങൾ, പരിശോധനകൾ അടക്കമുള്ള കാര്യങ്ങളിൽ വലിയ
രീതിയിലുള്ള വേഗതയും മാറ്റങ്ങളും ഉണ്ടാകും. നിയമലംഘകരെ എളുപ്പത്തിൽ കണ്ടെത്താനാവുന്നത് കുറ്റകൃത്യങ്ങൾ കുറയുന്നതിന് കാരണമാകുമെന്നാണ് പോലിസിന്റെ നിഗമനം.
ആപ്പിന്റെ പ്രത്യേകതകള്‍
- വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ നല്കിയാല് ഉടമ ആരെന്നതടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍
- കാലാവധിയുള്ള ഇന്‍ഷുറന്‍സുണ്ടോ, കുറ്റകൃത്യങ്ങളില്‍പ്പെട്ട വാഹനമാണോ തുടങ്ങിയ വിവരങ്ങളും കിട്ടും
- ലൈസന്‍സോ വോട്ടര്‍ ഐഡിയോ ആധാറോ പരിശോധിച്ചാല്‍ എത് പോലീസ് സ്റ്റേഷനില്‍ കേസുണ്ടെങ്കിലും മുഴുവന്‍ വിവരങ്ങളും ഉടന്‍ അറിയാം
- വ്യക്തിഗത വിവരങ്ങള്‍ മറച്ചുവെച്ച് പോലീസിന് വിവരം നല്കിയാല് പെട്ടെന്നു പിടിക്കപ്പെടും
- കോടതി വ്യവഹാരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവയും കണ്ടെത്താം
- രാജ്യത്തെവിടെ കേസുണ്ടെങ്കിലും വിവരങ്ങള്‍ ആപ്പില്‍ കിട്ടും
- സംസ്ഥാനത്തെവിടെയും കാണാതാകുന്നവരുടെ വിവരങ്ങള്‍ ആപ്പിലൂടെ അപ്പപ്പോള്‍ കിട്ടും
- അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ആ വിവരങ്ങള്‍
- പാസ്പോര്‍ട്ട് വെരിഫിക്കേഷന് അടക്കമുള്ള അന്വേഷണത്തിനും ക്രമീകരണം
- പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്താം