Asianet News MalayalamAsianet News Malayalam

മുന്‍കാമുകിയുടെയും ബന്ധുക്കളുടെയും കാറുകളില്‍ രാസലായനി ഒഴിച്ച് യുവാവിന്‍റെ പ്രതികാരം!

പ്ര​ണ​യ​കാ​ല​ത്ത്​ ന​ൽ​കി​യ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും തി​രി​ച്ചു​ന​ൽ​കാ​ത്ത​തി​ലു​ള്ള പ്രതികാരമായി യുവാവ് മു​ൻ കാ​മു​കി​യുടെ കാ​റു​ക​ൾ രാ​സ​ലാ​യി​നി ഒ​ഴി​ച്ച്​ ന​ശി​പ്പി​ച്ചു.

Dubai Police arrest man for damaging ex lover and her family's cars
Author
Dubai - United Arab Emirates, First Published Feb 17, 2020, 2:36 PM IST

പ്ര​ണ​യ​കാ​ല​ത്ത്​ ന​ൽ​കി​യ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും തി​രി​ച്ചു​ന​ൽ​കാ​ത്ത​തി​ലു​ള്ള പ്രതികാരമായി യുവാവ് മു​ൻ കാ​മു​കി​യുടെ കാ​റു​ക​ൾ രാ​സ​ലാ​യി​നി ഒ​ഴി​ച്ച്​ ന​ശി​പ്പി​ച്ചു. ദുബൈയിലെ അല്‍ക്കൂസിലാണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മുന്‍ കാമുകന്‍ പിടിയിലായി. 

മുന്‍ കാമുകിയുടെ കാറുകള്‍ക്ക് പുറമേ അവ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ മൂ​ന്നു​ കാ​റു​ക​ളി​ലും യുവാവ് രാ​സ​ലാ​യി​നി ഒ​ഴി​ച്ചു. ത​ങ്ങ​ളു​ടെ കാ​റു​ക​ൾ അ​ജ്ഞാ​ത​ർ ന​ശി​പ്പി​ച്ചെ​ന്നു​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ക്കാ​ർ ബ​ർ​ദു​ബൈ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഹെ​ൽ​മ​റ്റ്​ ധ​രി​ച്ച ഒ​രാ​ൾ ബൈ​ക്കി​ലെ​ത്തി​യ​ശേ​ഷം കാ​റി​ൽ രാ​സ​ലാ​യി​നി ഒ​ഴി​ക്കു​ന്ന​താ​യി സിസിടി.വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്​​ത​മായിരുന്നു. തുടര്‍ന്ന് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു നടത്തിയ പ​രി​ശോ​ധ​ന​യി​ലാണ് പ്ര​തി​യെ തിരിച്ചറിഞ്ഞത്.

താന്‍ പ്ര​ണ​യ​കാ​ല​ത്ത്​ ന​ൽ​കി​യ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും തി​രി​ച്ചു​ന​ൽ​കാ​ത്ത​തി​ലു​ള്ള നി​രാ​ശ​യാ​ണ്​ കു​റ്റ​കൃ​ത്യ​ത്തി​ന്​ പ്രേ​രി​പ്പി​ച്ച​തെ​ന്നും​  കൃത്യം ചെയ്യാന്‍ ര​ണ്ടു​ സു​ഹൃ​ത്തു​ക്ക​ൾ ത​ന്നെ സ​ഹാ​യി​ച്ച​താ​യും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios