Asianet News MalayalamAsianet News Malayalam

ഇലക്ട്രിക് കരുത്തില്‍ മാസ്‌ട്രോ സ്‍കൂട്ടറുമായി ഹീറോ

ഹീറോ മോട്ടോകോര്‍പ്പ് നിലവിലെ ഹീറോ മാസ്‌ട്രോ എഡ്‍ജ് 125 സ്‌കൂട്ടര്‍ അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് വികസിപ്പിസിപ്പിക്കുന്നു

Hero electric Maestro Edge under development
Author
Mumbai, First Published Feb 25, 2020, 11:35 PM IST

രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ഹീറോ മോട്ടോകോര്‍പ്പ് നിലവിലെ ഹീറോ മാസ്‌ട്രോ എഡ്‍ജ് 125 സ്‌കൂട്ടര്‍ അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് വികസിപ്പിസിപ്പിക്കുന്നു. 

ജയ്പുരില്‍ പ്രവര്‍ത്തിക്കുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ ഗവേഷണ വികസന സ്ഥാപനമായ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സെന്ററാണ് ഹീറോ ഇ-മാസ്‌ട്രോ വികസിപ്പിക്കുന്നത്.

പുതിയ കണ്‍സെപ്റ്റ് കാഴ്ച്ചയില്‍ നിലവിലെ മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടറിന് സമാനമാണ്. എന്നാല്‍ ചുവന്ന നിറത്തിലുള്ള അലോയ് വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ നല്‍കിയിരിക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതയായിരിക്കും ശേഷിയേറിയ ലിഥിയം അയണ്‍ ബാറ്ററി, പെര്‍മനന്റ് മാഗ്നറ്റ് മോട്ടോര്‍ എന്നിവ ഉപയോഗിക്കും ക്ലൗഡ് കണക്റ്റിവിറ്റി.

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ മികച്ച മാറ്റങ്ങളാണ് നടക്കുന്നത്. ഹീറോ മോട്ടോകോര്‍പ്പ്, ഹീറോ ഇലക്ട്രിക് എന്നീ കമ്പനികള്‍ അവരുടേതായ ഉല്‍പ്പന്നങ്ങള്‍ വെവ്വേറെയാണ് വികസിപ്പിക്കുന്നത്.

ഇന്ത്യയിലെ വില്‍പ്പന കൂടാതെ, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കൂടുതല്‍ ആവശ്യകത പ്രകടമാകുന്ന വിദേശ വിപണികളിലേക്ക് ഹീറോ മോട്ടോകോര്‍പ്പിന് ഇ-മാസ്‌ട്രോ കയറ്റുമതി ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാഹനത്തിന് ഒരു ലക്ഷം രൂപയില്‍ താഴെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. 

ഇലക്ട്രിക്ക് സ്‍കൂട്ടര്‍ മാത്രമല്ല ഇതാദ്യമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിളും വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ. എഇ–47 എന്ന് പേരുള്ള ബൈക്ക് അടുത്തിടെ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. 

3.5 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഹീറോ എഇ-47 ന്‍റെ ഹൃദയം. 6 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ കരുത്തേകും. മണിക്കൂറില്‍ 100 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ ഒമ്പത് സെക്കന്‍ഡ് മതി. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് നാല് മണിക്കൂര്‍ മാത്രം. പവര്‍ മോഡില്‍ 85 കിലോമീറ്ററും ഇക്കോ മോഡില്‍ 160 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് ആക്‌സസ്, മൊബീല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ക്രൂസ് കണ്‍ട്രോള്‍, റിവേഴ്‌സ് ഗിയര്‍ എന്നിവ ഫീച്ചറുകളാണ്. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സവിശേഷതയാണ്. ജിപിഎസ്, ജിപിആര്‍എസ്, തല്‍സമയ ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ് എന്നീ ഫീച്ചറുകള്‍ പ്രത്യേക മൊബീല്‍ ആപ്പില്‍ ലഭ്യമായിരിക്കും.

മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് സംവിധാനമാണുള്ളത്. ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് (മുന്നില്‍ 290 എംഎം, പിന്നില്‍ 215 എംഎം), കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് എഇ-47 എന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ മുഞ്ജാല്‍ പറഞ്ഞു. ടെലിസ്കോപിക് ഫോർക്ക്, മോണോഷോക്ക് എന്നിവയ്ക്കു പുറമേ ക്രൂയിസ് കൺട്രോൾ സിസ്റ്റവും റിവേഴ്സ് ഗിയറും പുതിയ ബൈക്കിലുണ്ട്. ആപ്പ് വഴിയുള്ള സ്മാർട്ട് ഫോൺ കണക്ടിവിറ്റിയും പുതിയ ബൈക്കിൽ സാധ്യമാകും. 

Follow Us:
Download App:
  • android
  • ios