Asianet News MalayalamAsianet News Malayalam

ഹോണ്ട സിആർവി ബിഎസ് 6 പതിപ്പിന്റെ വില പ്രഖ്യാപിച്ചു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിആർവി ബി എസ് 6 പതിപ്പിന്റെ വില പ്രഖ്യാപിച്ചു.

Honda CRV BS6 Price
Author
Mumbai, First Published Apr 9, 2020, 5:12 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിആർവി ബി എസ് 6 പതിപ്പിന്റെ വില പ്രഖ്യാപിച്ചു. 28.27 ലക്ഷം രൂപയാണ് ദില്ലി എക്സ് ഷോറൂം വില. 

ഒറ്റ വേരിയന്റിൽ മാത്രമായിരിക്കും പുതിയ സിആർവി ലഭ്യമാവുക. 2.0 ലിറ്റർ 4 സിലിണ്ടർ ഐവി-ടെക് പെട്രോൾ എൻജിൻ 152 ബിഎച്ച്പി കരുത്തും 189 ന്യൂട്ടൺമീറ്റർ ടോർക്കും നൽകും. ഈ വാഹനം സിവിടി ഗിയർബോക്സോടുകൂടി മാത്രമാണ് എത്തുന്നത്. ഫോർ വീൽ ഡ്രൈവ് നൽകിയിട്ടില്ല .

എഞ്ചിനിലെ മാറ്റം ഒഴിച്ചുനിർത്തിയാൽ ഡിസൈനിൽ വേറെ യാതൊരു മാറ്റവും കമ്പനി വരുത്തിയിട്ടില്ല. സുരക്ഷയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, എബിഎസ്, ബ്രേക്ക് അസ്സിസ്റ്റ്‌  മുതലായ സംവിധാനങ്ങൾ അതേപടി ഈ  വാഹനത്തിലും ഹോണ്ട നിലനിർത്തിയിരിക്കുന്നു. ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, 6 സ്പീക്കറോടുകൂടിയ മ്യൂസിക് സിസ്റ്റം,സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മിററുകൾ തുടങ്ങിയവ എല്ലാം പഴയ സിആർവി യുടേത് പോലെ തന്നെ നൽകിയിരിക്കുന്നു.

ബി എസ് 6 നിയമം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതോടുകൂടി സി ആർ വിയുടെ ഡീസൽ എൻജിൻ പതിപ്പ് ഹോണ്ട പിൻവലിച്ചിരുന്നു. ബി എസ് 6 നിലവാരത്തിലുള്ള ഡീസൽ എൻജിൻ വൈകാതെതന്നെ കമ്പനി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. അതുവരെ ഹോണ്ടയുടെ പെട്രോൾ എഞ്ചിൻ മോഡലുകൾ മാത്രമായിരിക്കും വിപണിയിൽ ഉണ്ടാവുക.

Follow Us:
Download App:
  • android
  • ios