Asianet News MalayalamAsianet News Malayalam

ഫോര്‍ച്യൂണറിന് വെല്ലുവിളിയുമായി ഹ്യുണ്ടെയ്; കരുത്തന്‍ ലുക്കും അതി സുരക്ഷയുമായി പാലിസേഡ്

ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, 9 എയര്‍ബാഗുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായി എത്തുന്ന എസ്‍യുവി ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നീ വാഹനങ്ങള്‍ക്ക് ശക്തമായ എതിരാളിയാകുമെന്നാണ് നിരീക്ഷണം

Hyundai Palisade shockingly good suv
Author
New Delhi, First Published Mar 30, 2020, 11:36 AM IST

കരുത്തൻ എസ്‌യുവിയുമായി ഹ്യുണ്ടെയ് എത്തുന്നു. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നീ വാഹനങ്ങള്‍ക്ക് ശക്തമായ എതിരാളിയുമായാണ് ഹ്യുണ്ടെയ് എത്തുന്നത്. നിലവില്‍ അമേരിക്കന്‍ വിപണിയിലുളള പാലിസേഡ് എന്ന എസ്‌യുവി യെയാണ് ഹ്യുണ്ടെയ് ഇന്ത്യന്‍ നിരത്തിലിറക്കുന്നത്. ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ വകഭേദങ്ങള്‍ ഉണ്ടാകും.

291 ബിഎച്ച്പി കരുത്തും 355 എന്‍എം ടോര്‍ക്കും ഉള്ള 3.8 ലീറ്റര്‍ വി6 എന്‍ജിനാണ് പാലിസേഡിന്റെ ഹൃദയം. ഓള്‍വീല്‍ ഡ്രൈവാണ്. ട്രാന്‍സ്മിഷന്‍ എട്ട് സ്പീഡ് ഓട്ടമാറ്റിക്. ഭീമന്‍ ലുക്ക് തന്നെയാണ് എടുത്തു പറയേണ്ടത്.  20 ഇഞ്ച് അലോയ് വീലുകള്‍, 10.25 ഇഞ്ച് വലുപ്പമുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍ മെന്‍റ്  സിസ്റ്റം, 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്‍റ് കണ്‍സോള്‍, ഹാര്‍മന്‍ കാര്‍ഡന്‍ മ്യൂസിക് സിസ്റ്റം, ലെതര്‍ സീറ്റുകള്‍, ഇരട്ട സണ്‍റൂഫ്, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, 9 എയര്‍ബാഗുകള്‍ എന്നിങ്ങനെ തുടങ്ങുന്നു ആഡംബര സുരക്ഷാ ഫീച്ചറുകള്‍. 25-30 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. 

ബ്ലൈന്റ് സ്‌പോട്ട് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, ലൈന്‍ ഫോളോയിങ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, സേഫ് എക്‌സിറ്റ് അസിസ്റ്റ്, റോള്‍ ഓവര്‍ സെന്‍സിങ് സൈഡ് കര്‍ട്ടണ്‍ എയര്‍ബാഗ് സഹിതം ഏഴ് എയര്‍ബാഗ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാര്‍ണിങ്, സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവ വാഹനത്തിനുണ്ട്. 

Follow Us:
Download App:
  • android
  • ios