തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഇന്നുമുതല്‍ നടപ്പിലാകുകയാണ്. റോഡുകളിലെ ഓരോ നിയമ ലംഘനത്തിനും നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടിയോളം പിഴകളാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഈ വിവരം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കിടിലന്‍ ട്രോളുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്. 

മീശമാധവന്‍ എന്ന സിനിമയിലെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പിള്ളേച്ചന്‍ എന്ന കഥാപാത്രത്തെ ഉപയോഗിച്ചാണ് രസകരമായ ട്രോള്‍ പൊലീസ് ഉണ്ടാക്കിയിരിക്കുന്നത്. നിയമം മാറിയതറിയാതെ പതുങ്ങി വരുന്ന പിള്ളേച്ചന്‍ പുതിയ നിയമത്തെക്കണ്ട് തൊഴുന്നതും കീശകീറരുതെന്ന് അപേക്ഷിക്കുന്നതുമാണ് ട്രോള്‍. പൊലീസിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഈ ട്രോള്‍ പുറത്തുവിട്ടിരിക്കുന്നത്. ട്രോളിന് നിരവധി ഷെയറുകളും കമന്‍റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

പുതുക്കിയ പിഴ നിരക്കുകളെക്കുറിച്ച് അറിയാം