Asianet News MalayalamAsianet News Malayalam

ബിഎസ് 6 മാരുതി സുസുക്കി ടൂര്‍ എസ് പുറത്തിറക്കി

മാരുതി സുസുക്കി ടൂര്‍ എസിന്‍റെ ബിഎസ് 6 പാലിക്കുന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 

Maruti suzuki tour s bs6 launched
Author
Mumbai, First Published Mar 27, 2020, 7:27 PM IST

മാരുതി സുസുക്കി ടൂര്‍ എസിന്‍റെ ബിഎസ് 6 പാലിക്കുന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ സബ്‌ കോംപാക്റ്റ് സെഡാന്‍ ലഭിക്കും. മാരുതി സുസുകിയുടെ കൊമേഴ്‌സ്യല്‍ ഷോറൂമുകളിലൂടെയാണ് വില്‍പ്പന.

എസ് സിഎന്‍ജി, എസ് (ഒ) പെട്രോള്‍, എസ് (ഒ) സിഎന്‍ജി എന്നിവയാണ് മൂന്ന് വേരിയന്റുകള്‍. 5.80 ലക്ഷം മുതല്‍ 6.40 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ തലമുറ സ്വിഫ്റ്റ് ഡിസയറാണ് മാരുതി സുസുകി ടൂര്‍ എസ്. ഫ്‌ളീറ്റ് വിപണിയിലാണ് ടൂര്‍ എസ് വില്‍ക്കുന്നത്.

ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് മാരുതി സുസുകി ടൂര്‍ എസ് മോഡലിന് കരുത്തേകുന്നത്. ഡിസയര്‍ ഉപയോഗിച്ചിരുന്ന പഴയ 1.2 ലിറ്റര്‍ എന്‍ജിനാണിത്. ഫേസ് ലിഫ്റ്റ് ചെയ്ത മോഡല്‍ ഉപയോഗിക്കുന്ന പുതിയ 1.2 ലിറ്റര്‍ ഡുവല്‍ വിവിടി എന്‍ജിനല്ല. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതും പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതുമാണ് സിഎന്‍ജി വേരിയന്റുകള്‍.

2008ലായിരുന്നു  മാരുതി ഡിസയറിനെ അവതരിപ്പിച്ചത്. സ്വിഫ്റ്റിന്റെ രൂപകല്പനയിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സെഡാൻ സെഗ്മെന്റിലെ വാഹനമായിരുന്നു ഡിസയർ.  2012-ല്‍ ടാക്‌സി സെഗ്മെന്റിൽ ടൂര്‍ എന്ന പേരില്‍ കോംപാക്ട് സെഡാൻ പതിപ്പിന്‍റെ അവതരണം. അപ്പോഴും മികച്ച പ്രകടനം തന്നെ ഡിസയർ കാഴ്ച വച്ചു. 

Follow Us:
Download App:
  • android
  • ios