ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ്.

നിലവില്‍ അഞ്ച് സീറ്ററായ ഈ വാഹനത്തിന്‍റെ ഏഴ് സീറ്റര്‍ പതിപ്പായ ഹെക്ടര്‍ പ്ലസിനെ 2020 ഓട്ടോ എക്സ്പോയിലാണ് കമ്പനി അവതരിപ്പിച്ചത്. ഈ വാഹനം  ദീപാവലിയോടെ നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് എംജി മോട്ടോഴ്‌സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിപണിയിലുള്ള ഹെക്ടറിനെ അടിസ്ഥാനമാക്കിയാണ് ഹെക്ടര്‍ പ്ലസ് ഒരുങ്ങുന്നത്. വാഹനത്തിന് മൂന്നാം നിര കിട്ടിയതൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും നിലവിലെ ഹെക്ടര്‍ തന്നെയാണ് പുതിയ മോഡലും. വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി പൂര്‍ത്തിയാക്കി കഴിഞ്ഞു.

മൂന്നു വരികളിലായി സീറ്റുകൾ ഒരുക്കിയിട്ടുള്ള പുതിയ ഹെക്ടറിൽ പരമാവധി 7 സീറ്റുകളാണുള്ളത്. ഇതോടെ ഹെക്ടർ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അഞ്ച്, ആറ്, ഏഴ് എന്നിങ്ങനെ എത്ര സീറ്റുകളുള്ള മോഡൽ വേണമെന്ന് തീരുമാനിക്കാം.

എസ്‌യുവിക്ക് മൂന്നാം നിര കിട്ടിയതൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും നിലവിലെ ഹെക്ടര്‍ തന്നെയാണ് പുതിയ മോഡലും. ഇതേസമയം, പുറംമോടിയിലെ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഹെക്ടര്‍ പ്ലസിന് പുതുമ നല്‍കും.

പൂർണമായും കറുപ്പ് നിറത്തിലുള്ള മുൻവശത്തെ ഗ്രിൽ, കട്ടി കൂടിയ എൽഇഡി ഡിആർഎൽ ലാംപുകൾ, പുതിയ ഡിസൈനിലുള്ള ബമ്പർ, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്‌ലാംപുകൾ, ഫോഗ് ലാംപ് ക്ലസ്റ്റർ എന്നിവയാണ് രൂപത്തിൽ ഹെക്ടർ പ്ലസിനെ പഴയ ഹെക്ടറിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പിന്നിലും ചെറിയ ചില മാറ്റങ്ങളുണ്ട്. 6 സീറ്റ് വാഹനത്തിന് നടുവിൽ 2 ക്യാപ്റ്റൻ സീറ്റുകളാണെങ്കിൽ 7 സീറ്റ് വാഹനത്തിന് നടുവിലും പിന്നിലും ബെഞ്ച് സീറ്റുകളാണ്.

പുതിയ എസ്‌യുവിയില്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ക്ക് വലുപ്പം കൂടി. ഹെഡ്‌ലാമ്പുകളുടെയും ഗ്രില്ലിന്റെയും ഘടന നിര്‍മ്മാതാക്കള്‍ അല്‍പ്പമൊന്ന് പുനഃക്രമീകരിച്ചു. പിറകില്‍ ടെയില്‍ ലാമ്പുകളിലും ബമ്പറിലും കാണാം മാറ്റം. മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് ഹെക്ടര്‍ പ്ലസിന് ലഭിക്കുന്നത്.മൂന്നാം നിരയില്‍ സീറ്റുകള്‍ വന്നതോടെ ഹെക്ടര്‍ പ്ലസിന്റെ ആകാരയളവ് കൂടി.

10.4 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും eSIM മുഖേനയുള്ള കണക്ടഡ് കാര്‍ ടെക്‌നോളജിയും ഹെക്ടര്‍ പ്ലസ് അവകാശപ്പെടും. പാനരോമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ തുടങ്ങിയവ എസ്‌യുവിയുടെ വിശേഷങ്ങളാണ്. മൂന്നാം നിരയില്‍ എസി വെന്റുകളും യുഎസ്ബി ചാര്‍ജ് പോര്‍ട്ടും നല്‍കി.

ഹെക്ടറിൽ ഉപയോഗിച്ചിരിക്കുന്ന അതേ എ‍ഞ്ചിൻ തന്നെയാണ് ഹെക്ടർ പ്ലസിലും. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എഞ്ചിൻ‌, 1.5 ലീറ്റർ ടർബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സിസ്റ്റമുള്ള എഞ്ചിൻ, 2.0 ലീറ്റർ ടർബോ ഡീസൽ എഞ്ചിൻ എന്നീ വകഭേദങ്ങളിൽ വാഹനം ലഭ്യമാകും. മൂന്ന് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ഉള്ളത്. എന്നാൽ പെട്രോൾ മോഡലിന് 7–സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഒാപ്ഷനും ലഭിക്കും. എന്നാൽ ഡീസൽ ഒാട്ടമാറ്റിക് എഞ്ചിനെക്കുറിച്ച് എംജി ഒന്നും പറഞ്ഞിട്ടില്ല. 2020 പകുതിയോടെ ഹെക്ടർ പ്ലസിന്റെ വില എംജി പ്രഖ്യാപിക്കും.

നിലവിലെ ഹെക്ടര്‍ എസ്‌യുവികളെക്കാള്‍ ഒരു ലക്ഷം രൂപ കൂടുതല്‍ ഹെക്ടര്‍ പ്ലസിന് വില പ്രതീക്ഷിക്കാം. 12.73 ലക്ഷം രൂപ മുതല്‍ 17.43 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ എംജി ഹെക്ടര്‍ എസ്‌യുവികളുടെ വില. വിപണിയില്‍ മഹീന്ദ്ര XUV500, ടാറ്റ നിരത്തിലെത്തിക്കാനൊരുങ്ങുന്ന ഗ്രാവിറ്റാസ് മോഡലുകളായിരിക്കും ഹെക്ടര്‍ പ്ലസിന്റെ എതിരാളികള്‍.

2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.