Asianet News MalayalamAsianet News Malayalam

ഈ വാഹനങ്ങള്‍ക്ക് ഇനി നിരത്തിലിറങ്ങാനാവില്ല!

ഇതുസംബന്ധിച്ച് ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റ് സ​ർ​ക്കു​ല​ര്‍ പുറത്തിറക്കി

No Fitness Certificate For Public Transport Vehicles With Out GPS
Author
Trivandrum, First Published Jan 6, 2020, 9:22 AM IST

തിരുവനന്തപുരം: ജിപിഎ​സ്​ സംവിധാനം ഘ​ടി​പ്പി​ച്ചിട്ടില്ലാത്ത പൊ​തു​ഗ​താ​ഗ​ത​ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​ല്ലെ​ന്ന്​ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റ് സ​ർ​ക്കു​ല​ര്‍ പുറത്തിറക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.  വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ത്ത്​ ജിപിഎ​സു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണോ എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ നി​ർ​ദേ​ശി​ച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഓ​രോ ഇ​നം വാ​ഹ​ന​ങ്ങ​ൾ​ക്കും ജിപിഎ​സ്​ ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച്​ നേരത്തെ ഉത്തരവിറക്കിയിരുന്നു. 2019 ന​വം​ബ​റി​ലായിരുന്നു സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യത്. 

കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശ​പ്ര​കാ​രം പു​തി​യ പൊ​തു​വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​ർ​മാ​താ​ക്ക​ൾ ത​ന്നെ വെ​ഹി​ക്കി​ൾ ലൊ​ക്കേ​ഷ​ൻ ട്രാ​ക്കി​ങ്​ ഉ​പ​ക​ര​ണം​ (വി.​എ​ൽ.​ടി.​ഡി)  ഘ​ടി​പ്പി​ച്ചാ​ണ്​ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. ഇ​തി​ന് മു​മ്പു​ള്ള വാ​ഹ​ന​ങ്ങ​ള്‍ക്ക് ജി.​പി.​എ​സ് എ​ന്നു​മു​ത​ല്‍ വേ​ണ​മെ​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ അ​നു​മ​തി 
ന​ൽ​കി​യി​രു​ന്നു.

Follow Us:
Download App:
  • android
  • ios