Asianet News MalayalamAsianet News Malayalam

കൊവിഡ് 19: അടിയന്തര സേവനവാഹനങ്ങള്‍ക്ക് റിലയന്‍സിന്‍റെ സൗജന്യ ഇന്ധനം

കേരളത്തിലെ കൊവിഡ്-19 രോഗികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന അടിയന്തര സേവന വാഹനങ്ങള്‍ക്ക് കൈത്താങ്ങുമായി റിലയന്‍സ്. 

Reliance offers free fuel for vehicles carrying COVID-19 patients
Author
Kochi, First Published Mar 31, 2020, 4:26 PM IST

കേരളത്തിലെ കൊവിഡ്-19 രോഗികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന അടിയന്തര സേവന വാഹനങ്ങള്‍ക്ക് കൈത്താങ്ങുമായി റിലയന്‍സ്. ഈ വാഹനങ്ങള്‍ക്ക് ഏപ്രില്‍ 14 വരെ സൗജന്യ ഇന്ധനം നല്‍കുമെന്നാണ് റിലയന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. 

സംസ്ഥാനത്തെ12 ജില്ലകളിലായുള്ള 37 റിലയന്‍സ് പെട്രോള്‍ പമ്പുകളിലാണ് ഏപ്രില്‍ 14വരെ അടിയന്തര സേവന വാഹനങ്ങള്‍ക്ക് സൗജന്യ ഇന്ധനം നല്‍കുന്നത്. കൊവിഡ്-19 രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്ക് ദിവസേന 50 ലിറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കും. 

ജില്ലാഭരണകൂടം, ആരോഗ്യവകുപ്പ്, പോലീസ് എന്നിവര്‍ നല്‍കിയ അംഗീകാരപത്രം ഏതു റിലയന്‍സ്‌പെട്രോള്‍ പമ്പിലും കാണിച്ചാല്‍ സൗജന്യ ഇന്ധനം ലഭ്യമാകുമെന്ന് റിലൈന്‍സ് അറിയിക്കുന്നു. പദ്ധതി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തത്.

Follow Us:
Download App:
  • android
  • ios