Asianet News MalayalamAsianet News Malayalam

പെട്രോള്‍ എഞ്ചിനില്‍ സ്‍കോഡ റാപ്പിഡ്

സ്‌കോഡ റാപ്പിഡ് സെഡാന്‍ പുതിയ പെട്രോള്‍ എന്‍ജിനുമായി എത്തുന്നു. 

Skoda Rappid Petrol
Author
Delhi, First Published Feb 18, 2020, 4:27 PM IST

സ്‌കോഡ റാപ്പിഡ് സെഡാന്‍ പുതിയ പെട്രോള്‍ എന്‍ജിനുമായി എത്തുന്നു. 1.6 ലിറ്റര്‍, 4 സിലിണ്ടര്‍, എംപിഐ മോട്ടോറിന് പകരം ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്‌ഐ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് നല്‍കിയത്. പുതിയ മോട്ടോര്‍ 110 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ഒരുപക്ഷേ ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കിയേക്കും. 

പുതിയ വാഹനത്തെ ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. റാപ്പിഡ് സെഡാന്റെ മാറ്റ് കണ്‍സെപ്റ്റ്, മോണ്ടി കാര്‍ലോ എന്നീ രണ്ട് വേര്‍ഷനുകളാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. മാറ്റ് ബ്ലാക്ക് ഫിനിഷ്, കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ചുവപ്പുനിറ സാന്നിധ്യം, പുതിയ രൂപകല്‍പ്പനയോടെ കറുത്ത അലോയ് വീലുകള്‍ എന്നിവയോടെയാണ് റാപ്പിഡ് മാറ്റ് കണ്‍സെപ്റ്റ് വരുന്നത്. നിലവിലെ ബിഎസ് 4 സ്‌കോഡ റാപ്പിഡ് സെഡാന്റെ ഒരു വേരിയന്റാണ് മോണ്ടി കാര്‍ലോ. എന്നാല്‍ വ്യത്യസ്തമായി ഡിസൈന്‍ ചെയ്ത അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു.

ബിഎസ് 6 റാപ്പിഡ് സെഡാനില്‍ പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കും. എന്നാല്‍ വലുപ്പം വെളിപ്പെടുത്തിയില്ല. ബിഎസ് 6 സ്‌കോഡ റാപ്പിഡ് വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. വില അല്‍പ്പം കൂടുതലായിരിക്കും. പുതിയ ഹോണ്ട സിറ്റി, പരിഷ്‌കരിച്ച ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുകി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയായിരിക്കും എതിരാളികള്‍.

Follow Us:
Download App:
  • android
  • ios