Asianet News MalayalamAsianet News Malayalam

ആ മോഡല്‍ ഉടന്‍; ചരിത്രത്തിലേക്ക് നടന്ന് ഈ വണ്ടിക്കമ്പനിയും!

ചെക്ക് ആഡംബര വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ ആദ്യ ഇലക്ടിക് വാഹന (ഇവി) മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങും. 

Skodas first electric SUV to be named Enyaq
Author
Delhi, First Published Feb 17, 2020, 9:35 AM IST

ചെക്ക് ആഡംബര വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ ആദ്യ ഇലക്ടിക് വാഹന (ഇവി) മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങും. ഇനിയാക് എന്ന പേരിലാകും പുതിയ ഇവി നിര അറിയപ്പെടുകയെന്ന് സ്‌കോഡ അറിയിച്ചു. ഇതോടെ സ്‌കോഡയുടെ 125 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് തുടക്കമാകുന്നത്. 

ജീവന്റെ ഉറവിടം എന്നര്‍ത്ഥം വരുന്ന ഐറിഷ് പേരായ ഇനിയ എന്ന വാക്കും സ്‌കോഡയുടെ നിലവിലുള്ള കംപസ്റ്റിയന്‍ എസ്‌യുവി നിരകളിലെ ‘ക്യു’ എന്ന അക്ഷരം കൂടി കടമെടുത്താണ് സ്‌കോഡ ബ്രാന്‍ഡിലുള്ള ഇവി മോഡലിന് ഇനിമായ ഇനിയാക് എന്ന പേര് നല്‍കിയിരിക്കുന്നത്. പേരിലെ ആദ്യ അക്ഷരം ഇലക്ട്രിക് എന്നതിനെ കൂടി സൂചിപ്പിക്കുന്നുവെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

കമ്പനി കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട വിഷന്‍ ഐവി കണ്‍സെപ്റ്റിലാണ് ഇനിയാക്കിന്റെ നിര്‍മാണം. അടുത്ത വര്‍ഷം ഇനിയാക് വിപണിയിലെച്ചത്തിക്കാനാണ് നീക്കം. 2022ഓടുകൂടി പത്തോളം ഇവി മോഡലുകള്‍ ഐവി സബ് ബ്രാന്‍ഡില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംഇബി പ്ലാറ്റ്‌ഫോമില്‍ 4.66 നീളത്തില്‍ സ്‌കോഡ കോഡിയാക്കിന്റെ ആകൃതിയില്‍ നാല് വാതിലുകളോടുകൂടി ക്രോസ്ഓവര്‍ കൂപ്പെയ്ക്ക് സമാനമായിട്ടാകും ഇനിയാക് പുറത്തിറങ്ങുക. 306 എച്ച്പി ഇവി പവര്‍ട്രെയിനോടു കൂടിയ വാഹനം 500 കിലോമീറ്റര്‍ ദൂരം ഒറ്റ ചാര്‍ജിംഗില്‍ ഓടിക്കാനാകും. 30 മിനിട്ടില്‍ 80 ശതമാനത്തോളം ചാര്‍ജിംഗ് ശേഷിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മള്‍ട്ടി ലെവല്‍ ഡാഷ് ബോര്‍ഡ്, മികച്ച സ്‌റ്റോറേജ് സ്‌പേസ് എന്നിവയുള്ള വാഹനത്തില്‍ രണ്ട് മൊബീല്‍ ഫോണുകള്‍ വയര്‍ലൈസ് ആയി ചാര്‍ജ്ജ് ചെയ്യാനാകും.

അടുത്ത വര്‍ഷം ഇനിയാക് വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 2022ഓടെ ഐവി എന്ന ഉപബ്രാന്‍ഡില്‍ പത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. 2025ഓടെ തങ്ങളുടെ മൊത്തം വില്‍പ്പനയില്‍ 25 ശതമാനം ഇലക്ട്രിക്, പ്ലഗിന്‍ ഹൈബ്രിഡ് വാഹനങ്ങളാക്കുകയാണ് ലക്ഷ്യമിടുന്നത്.

അടുത്തിടെയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്. 

Follow Us:
Download App:
  • android
  • ios