Asianet News MalayalamAsianet News Malayalam

നെക്സോണിനെ വിദേശപ്പൊലീസിലെടുത്തു, വൈറല്‍ വീഡിയോ!

ടാറ്റയുടെ ഈ ജനപ്രിയ മോഡലിനെ പൊലീസ് വാഹനമാക്കി രൂപമാറ്റം വരുത്തിയ റെന്ററിങ്ങ് വീഡിയോ  വൈറലാകുന്നു

Tata Nexon Police Interceptor Render Making Video
Author
Mumbai, First Published Feb 18, 2020, 3:28 PM IST

ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനമാണ് കോംപാക്ട് എസ് യു വി നെക്‌സോൺ. ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ആദ്യമായി സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്.

ഇപ്പോഴിതാ ടാറ്റയുടെ ഈ ജനപ്രിയ മോഡലിനെ പൊലീസ് വാഹനമാക്കി രൂപമാറ്റം വരുത്തിയ റെന്ററിങ്ങ് വീഡിയോ വൈറലാകുന്നു. നെക്‌സോണ്‍ പോലീസ് ഇന്റര്‍സെപ്റ്റര്‍ എന്ന പേരില്‍ മോട്ടോ ഷോ ഇന്ത്യയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 

വിദേശ രാജ്യങ്ങളിലെ പോലീസ് വാഹനങ്ങള്‍ക്ക് സമാനമായാണ് നെക്‌സോണ്‍ ഇന്റര്‍സെപ്റ്ററിന്റെ ഡിസൈന്‍. സൈഡ് മിററില്‍ ഇന്റിക്കേറ്ററായി നല്‍കിയിട്ടുള്ള ലൈറ്റുകള്‍, അതിനുമുന്നില്‍ നല്‍കിയിട്ടുള്ള എല്‍ഇഡി ലൈറ്റ്, ബമ്പറില്‍ നല്‍കിയിട്ടുള്ള ബുള്‍ബാറില്‍ മൂന്ന് നിറങ്ങളില്‍ ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു.

വാഹനത്തിന്റെ മുകളില്‍ മുഴുവന്‍ നീളുന്ന വീതി കുറഞ്ഞ ബീക്കണ്‍ ലൈറ്റും നല്‍കിയിട്ടുണ്ട്. കറുത്ത നിറത്തിലുള്ള നെക്‌സോണാണ് ഇന്റര്‍സെപ്റ്ററായിരിക്കുന്നത്. വശങ്ങളിലെ ഡോറിലായി വെള്ള നിറത്തില്‍ പോലീസ് ഇന്റര്‍സെപ്റ്റര്‍ എന്ന് എഴുതിയിട്ടുള്ളമുള്ളതാണ് ഡിസൈന്‍.

2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്‍ത് അവതരിപ്പിച്ചത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.

നിലവില്‍ 1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.  6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

2019 ജൂണില്‍ നെക്‌സോണിന്‍റെ വില്‍പ്പന ഒരു ലക്ഷം തികഞ്ഞിരുന്നു.  കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ രണ്ടാമത്തെ എസ് യുവിയാണ്‌ നെക്‌സോൺ. ആകർഷകമായ പ്രീമിയം ഡിസൈൻ,  മൂന്ന് നിറങ്ങളിലുള്ള ഇന്റീരിയർ ഡിസൈൻ,  110പിഎസ് ടർബോചാർജ്ഡ് എഞ്ചിൻ,  മൾട്ടി ഡ്രൈവ് മോഡ്,  209 എംഎം ഗ്രൗണ്ട് ക്ലിയറൻസ്,  എട്ടു സ്പീക്കറോടുകൂടിയ ഇന്ഫോടെയ്ന്മെന്റ് സംവിധാനം, തുടങ്ങിയ സവിശേഷതകളോടെ 2018ലെ ഏറ്റവും അധികം പുരസ്കാരങ്ങൾ ലഭിച്ച കോംപാക്ട് എസ് യു വിയും നെക്‌സോൺ  തന്നെയാണ്. 

പുതിയ ഫീച്ചറുകള്‍ നല്‍കി അടുത്തിടെ വാഹനത്തിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഹ്യുണ്ടേയ് വെന്യൂ, മഹീന്ദ്ര എക്സ്‌യു വി 300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോഡ് ഇക്കോ സ്പോർട് തുടങ്ങിയവരാണ് നെക്സോണിന്‍റെ ഇന്ത്യയിലെ  മുഖ്യഎതിരാളികള്‍. 

Follow Us:
Download App:
  • android
  • ios