ജനപ്രിയ വാഹനം നെക്സോണിന്റെ വേരിയന്റുകളിൽ എക്സ് ഇസഡ് പ്ലസ് എസ് എന്നൊരു  പുതിയ വേരിയന്റുകൂടി അധികമായി ഉൾപ്പെടുത്തി ടാറ്റ മോട്ടോഴ്‍സ്. 10.10 ലക്ഷം രൂപ മുതലാണ് ഈ വേരിയന്റുകളുടെ എക്സ് ഷോറൂം വില.

പെട്രോൾ ഡീസൽ മോഡലുകളിൽ 8 വേരിയന്റുകളിൽ ഈ വാഹനം ലഭ്യമാകും. ഇതിൽ ഓട്ടോമാറ്റിക് മാനുവൽ മോഡലുകളും ഉൾപ്പെടും. നെക്സോൺ എക്സ് ഇസഡ് പ്ലസിനും, എക്സ് ഇസഡ് പ്ലസ് ഓപ്ഷണൽ മോഡലിനും ഇടയിലാണ് എക്സ് ഇസഡ് പ്ലസ് എസ് മോഡലിന്റെ സ്ഥാനം.

എക്സ് ഇസഡ് പ്ലസിലെ ഫീച്ചേഴ്സിനോടൊപ്പം ലെതെറിൽ പൊതിഞ്ഞ സ്റ്റീയറിംഗ് വീൽ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം,  ഇലക്ട്രിക് സൺ റൂഫ്,  ഓട്ടോമാറ്റിക് ഹെഡ് ലാമ്പ്,  ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ എക്സ് ഇസഡ് പ്ലസ് ഓപ്ഷണൽ മോഡലിലുള്ള സ്റ്റീയറിങ് മൗണ്ടഡ് കൺട്രോൾ,  വോയ്സ് കൺട്രോൾ, ജിയോ ഫെൻസിങ്, ലൈവ് വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ്,  വാലറ്റ് മോഡ്,  വെഹിക്കിൾ ലൈവ് ലൊക്കേഷൻ,  ട്രിപ്പ് അനലിറ്റിക്സ് മുതലായവ ഈ വേരിയന്റിൽ  ലഭ്യമാകില്ല.

2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.  നെക്‌സോണിന്‍റെ വിൽപ്പന ഒരു ലക്ഷം പിന്നിട്ടതിന്റെ ഭാഗമായിട്ടാണ് പുതിയ ലിമിറ്റഡ് എഡിഷൻ ക്രേസ് വിപണിയിലെത്തിയത്. 110പിഎസ് ടർബോ ചാർജ്ഡ് എൻജിന്‍, 1.5ലി റെവോടോർക് ഡീസൽ എഞ്ചിൻ,  1.2ലി റെവോട്രോൺ പെട്രോൾ എന്നിങ്ങനെ എഞ്ചിൻ ഓപ്‍ഷനുകളിലാണ് വാഹനം എത്തുന്നത്. മാനുവൽ അല്ലെങ്കിൽ എഎംടി 6സ്പീഡ്  ആണ് ട്രാൻസ്‍മിഷൻ. എക്കോ,  സിറ്റി,  സ്പോർട്ട് എന്നിങ്ങനെ ഡ്രൈവിംഗ് മോഡുകള്‍ വാഹനത്തിലുണ്ട്.