Asianet News MalayalamAsianet News Malayalam

പറന്നിറങ്ങുന്ന ഡിഫൻഡർ; ബോണ്ട് സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്ത്

ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പറന്നിറങ്ങി ഓടിപ്പോകുന്ന ഡിഫൻഡറിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

The New Land Rover Defender flies for new James Bond movie
Author
Mumbai, First Published Feb 18, 2020, 12:05 PM IST

ഏപ്രിലിൽ പുറത്തിറങ്ങുന്ന നോ ടൈം ടു ഡൈ എന്ന പുതിയ ബോണ്ട് ചിത്രത്തിൽ ഡിഫൻഡർ ഉപയോഗിച്ച് ചെയ്യുന്ന കിടിലൻ സ്റ്റണ്ട് മെയ്ക്കിങ് വിഡിയോ പുറത്തുവിട്ട് ലാൻഡ് റോവർ. ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പറന്നിറങ്ങി ഓടിപ്പോകുന്ന ഡിഫൻഡറിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

പ്രശസ്ത സ്റ്റണ്ട് കോർഡിനേറ്റർ ലീ മൊറൈസണും ഓസ്കാർ ജേതാവ് ക്രിസ് കോർബോൾഡും ചേർന്നാണ് ഡിസ്കവറിയുടെ സ്റ്റണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനം ഓടിക്കുന്നവരുടെ സുരക്ഷയ്ക്കായി റോഡ് കേജുകൾ സ്ഥാപിച്ചു എന്നല്ലാതെ വിപണിയിൽ ഇറങ്ങുന്ന വാഹനവുമായി വലിയ വ്യത്യാസങ്ങൾ വരുത്തിയിട്ടില്ലെന്നാണ് ലാൻഡ്റോവർ പറയുന്നത്. ചിത്രത്തിന് വേണ്ടി പത്തു ഡിഫൻഡറുകളാണ് ലാൻഡ്റോവർ നിർമിച്ചു നൽകിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. ഒർജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുന്നു.

ഉയർന്ന നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകളാണ് പുതിയ ഡിഫെൻഡറിനു  കരുത്തു പകരുന്നത്. പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ വൈകാതെ  ലഭ്യമാകും. 4–സിലിണ്ടർ 300എച്ച്പി, 6–സിലിണ്ടർ 400എച്ച്പി മൈൽഡ് ഹൈബ്രിഡ് എന്നീ പെട്രോൾ എൻജിനുകൾ ലഭ്യമാണ്. 4–സിലിണ്ടർ ഡീസൽ 200എച്ച്പി, 240 എച്ച്പി മോഡലുകളും. 291മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ട് വാഹനത്തിന്. 900 മില്ലിമീറ്റർ വരെ വെള്ളത്തിലൂടെ പോകാനുമാകും. 

Follow Us:
Download App:
  • android
  • ios