Asianet News MalayalamAsianet News Malayalam

ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ കിട്ടുന്നത് 'പേപ്പറും പേനയും'! 100 വാക്കില്‍ ലേഖനമെഴുതണം

ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരോട് 100 വാക്കില്‍ കാരണമെഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് ഭോപ്പാല്‍ ട്രാഫിക് പൊലീസ്. 

two wheeler riders without helmet asked to write 100 words essay
Author
Bhopal, First Published Jan 17, 2020, 4:37 PM IST

ഭോപ്പാല്‍: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാല്‍ പിഴയീടാക്കാറാണ് പതിവ്. എന്നാല്‍ ഇവിടെ ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനമോടിച്ചാല്‍ ലഭിക്കുന്നത്  'പേപ്പറും പേനയു'മാണ്. മറ്റൊന്നിനുമല്ല, ഹെല്‍മെറ്റ് ധരിക്കാത്തതിന്‍റെ കാരണം 100 വാക്കില്‍ കുറയാതെ എഴുതി നല്‍കാന്‍! ഭോപ്പാലിലാണ് വ്യത്യസ്തമായ ശിക്ഷാ നടപടിയുമായി ട്രാഫിക് പൊലീസ് സജീവമായിരിക്കുന്നത്. 

കഴിഞ്ഞ ആറുദിവസത്തിനിടെ 150-ലേറെ ആളുകളാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന് കാരണമെഴുതി നല്‍കിയത്. വെള്ളിയാഴ്ച അവസാനിക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ചാണ് ഈ വേറിട്ട നടപടി ആരംഭിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ എത്തിയവരോട് എന്താണ് കാരണമെന്ന് 100 വാക്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് എഎസ്പി പ്രദീപ് ചൗഹാന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. എന്നാല്‍ റോഡ് സുരക്ഷാ വാരം കഴിഞ്ഞാലും ഈ രീതി തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

Read More: റെനോയുടെ പടക്കുതിര നിരത്തിലേക്ക്

Follow Us:
Download App:
  • android
  • ios