Asianet News MalayalamAsianet News Malayalam

പ്രാദേശിക വാഹനനിർമാണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം, ആ വാഹനം ഉടനെത്തും

പ്രാദേശികതലത്തിൽ വാഹന നിർമാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കത്തിൽ പ്രതിവർഷം 2,500 വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാൻ കേന്ദ്രാനുമതി

Volkswagen T-Roc India launch date
Author
Mumbai, First Published Feb 24, 2020, 2:55 PM IST

അടുത്തിടെ ദില്ലി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്‍റെ പ്രീമിയം ക്രോസ്ഓവര്‍ ആയ ടി-റോക്ക് മാര്‍ച്ച് 18ന് വിപണിയിലെത്തും. വാഹനത്തിന്‍റെ വിലയും ലോഞ്ചിംഗ് ദിവസം പ്രഖ്യാപിക്കും. വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി നേരത്തെ തുടങ്ങിയിരുന്നു. 25,000 അഡ്വാന്‍സ് തുക ഇടാക്കിയാണ് ടി-റോക്കിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. 

MQB പ്ലാറ്റ്ഫോം പ്രാദേശികവൽക്കരിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലായതിനാൽ ഫോക്‌സ്‌വാഗണ്‍ ടി-റോക്കിനെ സികെഡി ആയാകും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ സാധ്യത പ്രയോജനപ്പെടുത്തി  വിദേശത്തു നിർമിച്ച 2,500 ടി – റോക് ഇറക്കുമതി ചെയ്താവും ഫോക്സ്‌വാഗൻ വിൽപനയ്ക്ക് തുടക്കമിടുക. പ്രാദേശികതലത്തിൽ വാഹന നിർമാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടക്കത്തിൽ പ്രതിവർഷം 2,500 വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 

ഫോക്‌സ്‌വാഗണ്‍ നിരയിലെ ചെറിയ സ്പോര്‍ട്സ് യൂട്ടിലിറ്റി മോഡലാണ് ടി- റോക്ക്. പക്ഷേ രൂപത്തില്‍ പ്രീമിയം സ്‌പോര്‍ട്ടി എസ്.യു.വി ഭാവം ടി-റോക്കിനെ വേറിട്ടതാക്കും.  ഫോക്‌സ്‌വാഗണിന്റെ MQB പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. മോഡുലര്‍ ട്രാന്‍സ്വേര്‍സ് മെട്രിക് പ്ലാറ്റ്ഫോമിലുള്ള നിര്‍മാണം വാഹനത്തിന്റെ ഭാരം 1420 കിലോഗ്രാമില്‍ ഒതുക്കി. 445 ലിറ്റര്‍ ബൂട്ട് സ്പേസ് കപ്പാസിറ്റി പിന്‍സീറ്റ് മടക്കിയാല്‍ 1290 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാം. 

ക്രോം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്ലും, ഡിആര്‍എല്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും വലിയ എയര്‍ ഡാമും, വലിയ ബമ്പറും, ബമ്പറിന്റെ ഏറ്റവും താഴെയായി നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും കൂടിയതാണ് ടി-റോക്കിന്റെ മുന്‍വശം.

ആറ് എയർബാഗുകൾ, വിയന്ന ലെതർ അപ്‌ഹോൾസ്റ്ററി, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ടിപിഎംഎസ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സൺറൂഫ്, ആപ്പ് കണക്റ്റുള്ള 9.2 ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ മുഖ്യ സവിശേഷതകള്‍. അലോയ് വീലുകൾ, എബിഎസ്, ഇഎസ്‌സി, ആന്റി-സ്‌കിഡ് റെഗുലേഷന്‍ തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു. ജീപ്പ് കോംപസ്, ഹ്യുണ്ടായി ടുസോണ്‍ എന്നിവരായിരിക്കും ടി-റോക്കിന്റെ എതിരാളികള്‍. 

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ ആണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 150 പിഎസ് പവറും 340 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സെവന്‍ സ്പീഡ് ഡ്യുവല്‍ ഷിഫ്റ്റ് ഓട്ടമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ടി-റോക്ക് ഇന്ത്യയിലെത്തുക. 2017 ൽ യൂറോപ്യൻ വിപണിയിലാണ് ടി-റോക്കിനെ ആദ്യമായി ജർമ്മൻ വാഹന നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios