ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ഗ്ലാമര്‍ ബിഎസ്‌ VI കേരളത്തിലെത്തി. ഹീറോ വേള്‍ഡ്‌ 2020യില്‍ എകസ്ട്രീം 160 R, പാഷന്‍ പ്രോ എന്നിവയോടൊപ്പം ലോഞ്ച്‌ പുറത്തിറക്കിയ ഈ ബൈക്ക്‌ കേരളത്തിലെ എല്ലാ ഹീറോ മോട്ടോ കോര്‍പ്പ്‌ ഡീലർഷിപ്പുകളിലും ലഭ്യമാണ്‌. 

സ്റ്റൈലിഷ്‌ ഡിസൈനില്‍ എത്തുന്ന പുതിയ ഹീറോ ഗ്ലാമര്‍, ഇന്നത്തെ യുവാക്കള്‍ ആഗ്രഹിക്കുന്ന ഫീച്ചറുകളെല്ലാമുള്ള ബൈക്കാണ്‌. സ്റ്റൈലും പെര്‍ഫോര്‍മന്‍സും അനുപമമായി സംയോജിച്ചിട്ടുള്ള പുതിയ ഗ്ലാമര്‍ ബിഎസ്‌ VI ന്‌, എക്‌സ് സെൻസ് (XSens)‌ പ്രോഗ്രാംഡ്‌ ഫ്യുവല്‍ ഇന്‍ജക്ഷനോടു കൂടിയ പുതിയ 125 CC എഞ്ചിനാണ്‌ ഉള്ളത്‌. 19% കരുത്ത്‌ കുടുതലുള്ള ഈ പുതിയ എഞ്ചിന്‍ 10.73 BHP @ 7500 RPM പവര്‍ ഔട്ട്പുട്ടും 10.6 Nm @ 6000 RPM ടോര്‍ക്കുമാണ്‌ ഉത്പാദിപ്പിക്കുന്നത്‌. ഹീറോയുടെ മറ്റ്‌ ബൈക്കുകളിലുള്ള ഐഡില്‍ സ്റ്റോപ്പ്‌-സ്‌റ്റാര്‍ട്ട് സിസ്റ്റം ഗ്ലാമറിലുമുണ്ട്‌. ഇത്‌ വാഹനത്തിന്‌ കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നു. ഒപ്പം ഓട്ടോ സെയില്‍ ടെക്നോളജിയും ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌.

കൂടുതല്‍ ദൃഢതയുള്ള ഡയമണ്ട്‌ ഫ്രെയിമില്‍ ഒരുക്കിയിട്ടുള്ള പുതിയ ഗ്ലാമർ  20% അധിക ഗ്രൗണ്ട്‌ ക്ലിയറന്‍സും നല്‍കുന്നു. ഇതിന്‌ 14% അധിക ഫ്രണ്ട്‌ സസ്പെന്‍ഷന്‍ ട്രാവലും 10% അധിക റിയല്‍ സസ്പെന്‍ഷന്‍ ട്രാവലുമുണ്ട്‌. ഈ സവിശേഷതകളെല്ലാം ഗ്ലാമറിനെ ഏതു നിരത്തിലും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, സുരക്ഷിതമായി മുന്നോട്ടു നയിക്കുന്നു.

240 എംഎം ഫ്രണ്ട്‌ ഡിസ്‌ക്‌ ബ്രെയ്ക്കുകളും 180എംഎം ഗ്രൗണ്ട്‌ ക്ലിയറന്‍സും പുതിയ ഗ്ലാമറിലെ യാത്ര സുഖകരവും സുരക്ഷിതവുമാക്കുന്നു. ഹീറോ മോട്ടോകോര്‍പ്പ്‌ ഉറപ്പ്‌ നല്‍കുന്ന പ്രകടന മികവും യാത്രക്കാര്‍ ആഗ്രഹിക്കുന്ന കംഫര്‍ട്ടും ഒത്തിണങ്ങിയതാണ്‌ പുതിയ ഗ്ലാമര്‍.

സെല്‍ഫ്‌ ഡ്രം അലോയ്‌, സെല്‍ഫ്‌ ഡിസ്ക്‌ അലോയ്‌ എന്നീ രണ്ടു വേരിയന്റുകളില്‍, ഡ്യുവല്‍ ടോണ്‍ ബോഡി ഗ്രാഫിക്സുമായി സ്പോര്‍ട്സ്‌ റെഡ്‌, ടെക്നോ ബ്ലൂ, ടൊറെന്റോ ഗ്രേ, ക്യാന്‍ഡി റെഡ്‌ എന്നീ നിറങ്ങളില്‍ പുതിയ ഗ്ലാമര്‍ ബിഎസ്‌ VI ലഭ്യമാണ്‌.

കേരളത്തിലെ എക്സ്‌ ഷോറും വില:

ഹീറോ ഗ്ലാമര്‍ ബിഎസ്‌ VI (സെല്‍ഫ്‌ ഡ്രം അലോയ്); 73527 രൂപ 
ഹീറോ ഗ്ലാമര്‍ ബിഎസ്‌ VI (സെല്‍ഫ്‌ ഡിസ്‌ക്‌ അലോയ്): 77054 രൂപ

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക: 0484 40398646, 0484 4039647

ഓണ്‍ലൈന്‍ ബുക്കിംഗിനും ഹോം ഡെലിവറിക്കുമായി ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക: https://www.heromotocorp.com/en-in/glamour-bs6/