Asianet News MalayalamAsianet News Malayalam

തുടങ്ങിയിട്ട് 100 വര്‍ഷം; ബെന്റ്‌ലി ഇതുവരെ നിര്‍മ്മിച്ചത് രണ്ടുലക്ഷം കാറുകള്‍

ചൈനീസ് ഉപഭോക്താവിനായി നിര്‍മിച്ച ബെന്റയ്ഗ ഹൈബ്രിഡ് കാറിനാണ് രണ്ട് ലക്ഷമെന്ന എണ്ണം തികച്ചതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.  

Bentley produces 2 lakh cars
Author
London, First Published Mar 31, 2021, 2:13 PM IST

ക്കണിക്ക് ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ബെന്റ്ലി മോട്ടോഴ്സ് ഇതുവരെയായി നിര്‍മിച്ചത് രണ്ട് ലക്ഷം യൂണിറ്റ് കാറുകള്‍. 102 വര്‍ഷം പഴക്കമുള്ള കമ്പനിയാണ് ബെന്റ്‌ലി. ബെന്റ്ലിയുടെ ക്രൂ പ്ലാന്റിലെ പ്രൊഡക്ഷന്‍ ലൈനില്‍നിന്നാണ് ചരിത്രം കുറിച്ച ഈ കാര്‍ പുറത്തിറങ്ങിയത്. ചൈനീസ് ഉപഭോക്താവിനായി നിര്‍മിച്ച ബെന്റയ്ഗ ഹൈബ്രിഡ് കാറിനാണ് രണ്ട് ലക്ഷമെന്ന എണ്ണം തികച്ചതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ബെന്റ്ലി ആദ്യമായി സ്ഥാപിതമായ 1919 മുതല്‍ 2002 വരെ 44,418 ആഡംബര കാറുകളാണ് ബെന്റ്ലി നിര്‍മിച്ചത്. ഇതില്‍ 38,933 എണ്ണവും ക്രൂ പ്ലാന്റിലായിരുന്നു. ബെന്റ്ലി ബ്ലോവര്‍, ആര്‍ ടൈപ്പ് കോണ്ടിനെന്റല്‍, മുല്‍സാന്‍, അര്‍ണാഷ്, അസൂര്‍ തുടങ്ങി അതാതുകാലത്തെ പല പ്രശസ്ത മോഡലുകളും 44,418 യൂണിറ്റ് കാറുകളില്‍ ഉള്‍പ്പെടുന്നു. അവിശ്വസനീയ കാര്യം എന്തെന്നാല്‍, യുകെ വിപണിക്കായി നിര്‍മിച്ച കാറുകളില്‍ 84 ശതമാനം ഇപ്പോഴും നിരത്തുകളില്‍ സജീവമാണ്. ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി എന്ന യഥാര്‍ത്ഥ ആഡംബര ഗ്രാന്‍ഡ് ടൂററിന്റെ വിജയത്തോടെ 2003 മുതല്‍ ക്രൂ ഫാക്റ്ററിയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു.

ആകെയുള്ള രണ്ട് ലക്ഷം വില്‍പ്പനകളില്‍ എണ്‍പതിനായിരത്തോളം കാറുകള്‍ കോണ്ടിനെന്റല്‍ ജിടി മാത്രമാണെന്ന് ബെന്റ്ലി മോട്ടോഴ്സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അഡ്രിയാന്‍ ഹാള്‍മാര്‍ക്ക് പറഞ്ഞു. ഈ വര്‍ഷം ജനുവരിയിലാണ് 80,000 എണ്ണം തികഞ്ഞ കോണ്ടിനെന്റല്‍ ജിടി നിര്‍മിച്ചത്.

2003 മുതല്‍ ക്രൂ പ്ലാന്റില്‍ നിര്‍മിച്ച 1,55,582 വാഹനങ്ങളിലെ ഏറ്റവും പുതിയവനാണ് ഇപ്പോള്‍ പുറത്തെത്തിച്ച രണ്ട് ലക്ഷം യൂണിറ്റ് തികച്ച ബെന്റയ്ഗ ഹൈബ്രിഡ്. ആധുനിക ബെന്റ്ലിയുടെ ആദ്യ മോഡലായ കോണ്ടിനെന്റല്‍ ജിടി പുറത്തിറക്കിയത് ഇതേ വര്‍ഷത്തിലാണ്. നിലവില്‍ പ്രതിദിനം 85 കാറുകളാണ് ബെന്റ്ലി നിര്‍മിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രതിമാസം ഇത്രയും കാറുകള്‍ നിര്‍മിച്ചിരുന്ന സ്ഥാനത്താണ് ഇത്.
 

Follow Us:
Download App:
  • android
  • ios