Asianet News MalayalamAsianet News Malayalam

ആഡംബര കാര്‍ ഇടിച്ച് തകര്‍ത്ത് സൈക്കിള്‍; ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാണ്

സൈക്കിളുമായുള്ള കൂട്ടിയിടിയില്‍ കാറിന്റെ ഫ്രണ്ട് ബമ്പര്‍ തകര്‍ന്ന നിലയിലാണുള്ളത്. എന്നാല്‍ അപകടത്തില്‍ സൈക്കിളിന് നാശനഷ്ടമുണ്ടായതായി ചിത്രത്തില്‍ കാണാനുമില്ല. ദക്ഷിണ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ നിന്നുള്ളതാണ് പ്രചരിക്കുന്ന ചിത്രം.

Car damaged by bicycle after collision
Author
Shenzhen, First Published Jan 7, 2019, 7:53 PM IST

ഷെന്‍സെന്‍ സിറ്റി: കാറിന്റെ ബോണറ്റിലേക്ക് ഇടിച്ച് കയറിയ നിലയില്‍ സൈക്കിള്‍. ഫോട്ടോയുടെ  പിന്നിലെ വാസ്തവം തേടി സമൂഹ മാധ്യമങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാറിന്റെ ബോണറ്റിലേക്ക് ഇടിച്ച് തകര്‍ത്ത് നില്‍ക്കുന്ന സൈക്കിന്റെ ചിത്രം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും ആഡംബര കാര്‍ തകര്‍ത്ത സാധാരണ സൈക്കിളിനെ ചുറ്റിയുള്ള ചര്‍ച്ചകള്‍

സൈക്കിളുമായുള്ള കൂട്ടിയിടിയില്‍ കാറിന്റെ ഫ്രണ്ട് ബമ്പര്‍ തകര്‍ന്ന നിലയിലാണുള്ളത്. എന്നാല്‍ അപകടത്തില്‍ സൈക്കിളിന് നാശനഷ്ടമുണ്ടായതായി ചിത്രത്തില്‍ കാണാനുമില്ല. ദക്ഷിണ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ നിന്നുള്ളതാണ് പ്രചരിക്കുന്ന ചിത്രം. ഷെയര്‍ ചെയ്ത് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രം വൈറലായി. 

 

നിരവധിയാളുകളാണ് ചിത്രത്തിന് പിന്നിലെ വാസ്തവം തേടിയെത്തുന്നത്. കാര്‍ തകര്‍ത്ത സൈക്കിള്‍ നിര്‍മിച്ചത് എന്ത് മെറ്റീരിയല്‍ കൊണ്ടാണെന്നാണ് നിരവധിയാളുകള്‍ ചിത്രത്തിന് പ്രതികരിക്കുന്നത്. ചിത്രത്തിന് പിന്നിലെ സംഭവത്തിന്റെ വീഡിയോ കൂടി പുറത്ത് വന്നതോടെ സൈക്കിള്‍ കണ്ടെത്താനുള്ള തിരച്ചിലിലാണ് സമൂഹമാധ്യമങ്ങള്‍. 

Follow Us:
Download App:
  • android
  • ios