Asianet News MalayalamAsianet News Malayalam

വാഹനം വാങ്ങാന്‍ സാമ്പത്തിക സഹായം; ടാറ്റയും എസ്ബിഐയും കൈകോര്‍ക്കുന്നു

തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് പുറമേ, ടാറ്റാ മോട്ടോഴ്‌സിന്റെ ബി എസ് 6 വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നതിനും സഹായിക്കും.
 

Financial assistance to purchase a vehicle; Tata and SBI join hands
Author
Mumbai, First Published Mar 26, 2021, 10:00 PM IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ചെറുകിട, ലൈറ്റ് വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള മൂന്ന് വര്‍ഷത്തേക്കുള്ള ധാരണാപത്രം ഒപ്പുവെച്ചു. തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് പുറമേ, ടാറ്റാ മോട്ടോഴ്‌സിന്റെ ബി എസ് 6 വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നതിനും സഹായിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോണ്‍ടാക്ട്‌ലെസ് ലെന്‍ഡിങ് പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യയിലൂടെ ഏകീകൃത രൂപത്തിലും സുതാര്യമായും, കുറഞ്ഞ സമയപരിധിക്കുള്ളിലും വായ്പ അനുവദിക്കാന്‍ സാധിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ടാറ്റാ മോട്ടോഴ്സിന്റെ വൈവിധ്യമാര്‍ന്ന ചെറുകിട, ഭാരം കുറഞ്ഞ വാണിജ്യ വാഹന നിര ഈ വിഭാഗത്തില്‍  വളരെയധികം വിജയിച്ചിട്ടുണ്ട്. എസ്ബിഐയുമായുള്ള ഈ സഹകരണം ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് അനുസ്യൂതമായ വായ്പ നേടുന്നതിനും എസ്ബിഐയുടെ  സാങ്കേതികവിദ്യ നിറഞ്ഞ ഓഫറുകള്‍ ലഭ്യമാക്കുന്നതിനും സഹായിക്കും. പങ്കാളിത്ത പ്രകാരമുള്ള  വായ്പകളിലൂടെ  ബിഎസ് 4 ബി എസ് 6 വാഹനങ്ങള്‍ തമ്മില്‍ ഉള്ള ചെലവ് വ്യത്യാസം ലഘൂകരിക്കുന്നതിനും അതുവഴി ഡൗണ്‍പെയ്‌മെന്റ്, ഇഎംഐ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios