നിരത്തുകളില്‍ കൂടുതല്‍ സ്‌റ്റൈലിഷാവാൻ ഇനി മുതല്‍ ഹീറോ പ്ലഷര്‍ പ്ലസ് പ്ലാറ്റിനം. ഹീറോ മോട്ടോ കോർപ് ഗീയർരഹിത സ്കൂട്ടറായ പ്ലഷർ പ്ലസ് പ്ലാറ്റിനം എഡീഷൻ അവതരിപ്പിച്ചു.  ഹീറോ മാസ്‌ട്രോയുടെ സ്‌റ്റെല്‍ത്ത് എഡിഷന്‍ നിരത്തുകളിലെത്തിയതിന് തൊട്ടുപിന്നാലെയാണ് പ്ലഷര്‍ പ്ലസ് പ്ലാറ്റിനം എന്ന മോഡല്‍ എത്തിച്ചിരിക്കുന്നത്.

ഹീറോയുടെ എക്‌സ്-സെന്‍സ് സാങ്കേതികവിദ്യയിലുള്ള ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിന്റെ അകമ്പടിയിലാണ് പ്ലഷര്‍ പ്ലസ് പ്ലാറ്റിനം എത്തുന്നത്. കൂടുതല്‍ മോടിപിടിപ്പിച്ച റെട്രോ ഡിസൈനില്‍ ക്രോമിയം ഡിസൈൻ നല്‍കിയാണ്  സ്‌കൂട്ടര്‍ അലങ്കരിച്ചിരിക്കുന്നത്.  സാധാരണ ‘പ്ലഷർ പ്ലസി’ൽ കാണുന്ന ഗ്ലോസ് ബ്ലാക്ക് നിറത്തിനു പകരം സവിശേഷ മാറ്റ് ബ്ലാക്ക് വർണത്തിലാണു ‘പ്ലഷർ പ്ലസ് പ്ലാറ്റിനം എഡീഷന്റെ വരവ്. പിൻസീറ്റ് യാത്രികനു ബാക്ക് റസ്റ്റ് ഉണ്ടെന്നതാണു മറ്റൊരു പ്രത്യേകത. സ്കൂട്ടറിലെ പാനലുകളുടെ ഉൾഭാഗത്തിന് ബ്രൗൺ നിറവും മിററിനും എക്സോസ്റ്റ് ഹീറ്റ് ഷീൽഡിനും ക്രോം ഫിനിഷുമാണ് നൽകിയിട്ടുണ്ട്.

സ്കൂട്ടറിനു കരുത്തേകുന്നത് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് (ബിഎസ് 6) നിലവാരമുള്ള 110 CC, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ്. 8.1 BHP വരെ കരുത്തും 8.7 NM ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ലോ ഫ്യുവല്‍ ഇന്റിക്കേറ്റര്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പ്ലഷര്‍ പ്ലസ് പ്ലാറ്റിനം മോഡലിന്റെ സവിശേഷതയാണ്. മുന്‍ മോഡലുകളെക്കാള്‍ പത്ത് ശതമാനം അധിക ഇന്ധനക്ഷമതയും ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്ലഷർ പ്ലസിന്റെ പുതിയ ബിഎസ് 6 പതിപ്പ് ബിഎസ് 4 മോഡലിനെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ ഇന്ധനക്ഷമതയും ആക്സിലറേഷനും നൽകുമെന്ന് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നു.