Asianet News MalayalamAsianet News Malayalam

ക്രെറ്റ ഇനി പഴയ ക്രെറ്റയല്ല; വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി

അടിസ്ഥാന വേരിയന്റായ ഇഎംടി 2021 വില ആരംഭിക്കുന്നത് 10.31 ലക്ഷം രൂപയില്‍ നിന്നാണ്. ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ലഭിച്ച വേരിയന്റാണിത്. പഴയ വിലയേക്കാള്‍ 31,500 രൂപയാണ് ഇപ്പോള്‍ ഇതിന് വില.
 

Hyndia  Increases Creta price
Author
New Delhi, First Published Jan 24, 2021, 10:33 PM IST

ക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡല്‍ ക്രെറ്റയുടെ വില കൂട്ടി. ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിനാലാണ് വില വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ഹ്യുണ്ടായി ക്രെറ്റയുടെ വില 16,900 രൂപ മുതല്‍ 31,500 രൂപ വരെ കൂടിയതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ഒരു ശതമാനം മുതല്‍ 3.15 ശതമാനമായി വരെ ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

1.5 ലിറ്റര്‍ ഡീസല്‍ (എംടി / എടി), 1.5 ലിറ്റര്‍ പെട്രോള്‍ (എംടി / സിവിടി), 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ എത്തുന്നത്. നേരത്തെ 9.81 ലക്ഷം രൂപ വിലയുള്ള അടിസ്ഥാന വേരിയന്റായഇഎംടി പെട്രോള്‍ പതിപ്പിന് ഇപ്പോള്‍ 9.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. പെട്രോള്‍ പതിപ്പിന്റെ വില 9.99 ലക്ഷം മുതല്‍ 13.79 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് കഢഠ വേരിയന്റിന് 15.27 ലക്ഷം മുതല്‍ 16.48 ലക്ഷം വരെയും വിലയുണ്ട്. 7 സ്പീഡ് ഡിസിടിയുള്ള ടര്‍ബോ പെട്രോള്‍ ക്രെറ്റയുടെ വില 16.49 ലക്ഷം രൂപയില്‍ നിന്ന് 17.53 ലക്ഷം രൂപയായി ഉയര്‍ന്നു.

അടിസ്ഥാന വേരിയന്റായ ഇഎംടി 2021 വില ആരംഭിക്കുന്നത് 10.31 ലക്ഷം രൂപയില്‍ നിന്നാണ്. ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ലഭിച്ച വേരിയന്റാണിത്. പഴയ വിലയേക്കാള്‍ 31,500 രൂപയാണ് ഇപ്പോള്‍ ഇതിന് വില. ഡീസല്‍ മാനുവല്‍ ക്രെറ്റ വില 9.99 ലക്ഷം മുതല്‍ 14.8 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് ഡീസല്‍ ക്രെറ്റയുടെ വില 16.27 ലക്ഷം മുതല്‍ 17.48 ലക്ഷം വരെയും ആയിരിക്കും. എല്ലാ വിലകളും എക്‌സ്‌ഷോറും വിലകളാണെന്നും കമ്പനി അറിയിച്ചു. ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ വിലകള്‍ ഉടനടി പ്രാബല്യത്തില്‍ വരും. ഇന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ പുതിയ വിലകള്‍ നല്‍കേണ്ടി വരും.

2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആണ് പുതിയ മോഡല്‍ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്. മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്റെ വിപണിപ്രവേശനം. ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്‌സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. ഏറെ ന്യൂജന്‍ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍ എന്നീ മൂന്ന് വ്യത്യസ്ത ഹൃദയങ്ങളുമായാണ് 2020 മോഡലിന്റെ വരവ്. ആദ്യ തലമുറയില്‍നിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നീ മൂന്ന് മോഡുകളില്‍ ക്രെറ്റ ലഭ്യമാകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഇന്റലിജന്റ് വാരിയബിള്‍ ട്രാന്‍സ്മിഷന്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സിമിഷന്‍, 6 സ്പീഡ് മാനുവല്‍ ട്രാന്‍സിമിഷന്‍ എന്നീ ഗിയര്‍ സംവിധാനവും ക്രേറ്റയിലിണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പരമാവധി 115 പി.എസ് പവറും 25.5 കെ.ജി.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോര്‍ക്കുമാണ് 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നല്‍കുക. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍നിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോര്‍ക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. ഡീസല്‍ മാനുവലില്‍ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോള്‍ എന്‍ജിന്‍ മാനുവലില്‍ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ ഡി.സി.ടി ഗിയര്‍ സംവിധാനമാണുള്ളത്. ഇതില്‍നിന്ന് 16.8 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios