Asianet News MalayalamAsianet News Malayalam

വരുന്നൂ, വാഗണ്‍ ആറിന്‍റെ ചേട്ടന്‍!

വാഗണ്‍ആര്‍ ഹാച്ച്ബാക്കിന് സമാനമായിരിക്കും ഈ പുത്തന്‍ വാഹനം. 

Maruti Suzuki XL5 Hatchback Spotted Testing
Author
Mumbai, First Published Jan 19, 2020, 8:54 AM IST

2019ലാണ് മാരുതി സുസുക്കി എക്‌സ്എല്‍ 6 വിപണിയിലെത്തിയത്. എക്‌സ്എല്‍ 5 എന്ന സമാന പേരുമായി അടുത്ത മോഡലിന്റെ പണിപ്പുരയിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുകി എക്‌സ്എല്‍ 5 പ്രദര്‍ശിപ്പിക്കും. അടുത്ത വര്‍ഷം വിപണിയില്‍ അവതരിപ്പിക്കും.

എക്‌സ്എല്‍ 6 വാഹനവുമായി പുതിയ മോഡലിന് ബന്ധമൊന്നുമുണ്ടാകില്ല. വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ പ്രീമിയം മോഡലാവും എക്‌സ്എല്‍ 5 എന്നാണ് റിപ്പോര്‍ട്ടുകള്‍. നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെയാവും വാഹനം വില്‍ക്കുക. 

മെലിഞ്ഞ ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍ എന്നിവയോടെയാണ് മാരുതി സുസുകി എക്‌സ്എല്‍ 5 വരിക. പ്രൊജക്റ്റര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകളില്‍ എല്‍ഇഡി എന്നിവയുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ എക്‌സ്എല്‍ 5ന്റെ മൊത്തത്തിലുള്ള രൂപം വാഗണ്‍ആര്‍ ഹാച്ച്ബാക്കിന് സമാനമായിരിക്കും.

എഞ്ചിനു വാഗണ്‍ ആറിലേതു തന്നെയായിരിക്കും. വാഗണ്‍ആറില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ കെ12ബി എന്‍ജിനായിരിക്കും എക്‌സ്എല്‍ 5 മോഡലിന്റെയും ഹൃദയം. ഈ എഞ്ചിന്‍ 81 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇലക്ട്രിക് പവര്‍ട്രെയിനും നല്‍കിയേക്കും. ഇലക്ട്രിക്, ആന്തരിക ദഹന എന്‍ജിന്‍ പതിപ്പുകളില്‍ മാരുതി സുസുകി എക്‌സ്എല്‍ 5 എത്തിയേക്കും. 

കാബിന്‍ രൂപകല്‍പ്പന വാഗണ്‍ആര്‍ ഹാച്ച്ബാക്കില്‍ കാണുന്നതു തന്നെയാണ്. സുസുകിയുടെ 7.0 ഇഞ്ച് ‘സ്മാര്‍ട്ട്‌പ്ലേ’ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പ്രതീക്ഷിക്കുന്നു. പിറകില്‍ ചെറിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഇഗ്നിസ് ഉപയോഗിക്കുന്ന 15 ഇഞ്ച് അലോയ് വീലുകളിലാണ് എക്‌സ്എല്‍ 5 വരുന്നത്.

Follow Us:
Download App:
  • android
  • ios