Asianet News MalayalamAsianet News Malayalam

എതിരാളിയെ തോല്‍പിക്കാന്‍ ആ ബൈക്ക് റേസര്‍ ചെയ്തത് കൊടുംചതി... വീഡിയോ

രാജ്യാന്തര തലത്തിലുള്ള റേസിങ്ങില്‍ വിജയിയാകാന്‍ ബൈക്ക് റൈഡര്‍ ചെയ്തത് ക്രൂരമായ ചതി. അതിവേഗതയില്‍ തൊട്ടു മുന്‍പില്‍ കുതിച്ച് പായുന്ന ബൈക്കിന്റെ ബ്രേക്ക് പിടിച്ച് അപകടത്തില്‍ പെടുത്താന്‍ ശ്രമിച്ച റൈഡറെ മല്‍സരത്തില്‍ നിന്ന് അയോഗ്യനാക്കി. 

Romano Fenati attempts to grab the brake of another rider at 140mph
Author
San Marino, First Published Sep 10, 2018, 9:27 AM IST

സാന്‍ മരീനോ: രാജ്യാന്തര തലത്തിലുള്ള റേസിങ്ങില്‍ വിജയിയാകാന്‍ ബൈക്ക് റൈഡര്‍ ചെയ്തത് ക്രൂരമായ ചതി. അതിവേഗതയില്‍ തൊട്ടു മുന്‍പില്‍ കുതിച്ച് പായുന്ന ബൈക്കിന്റെ ബ്രേക്ക് പിടിച്ച് അപകടത്തില്‍ പെടുത്താന്‍ ശ്രമിച്ച റൈഡറെ മല്‍സരത്തില്‍ നിന്ന് അയോഗ്യനാക്കി. ഇറ്റലിക്ക് സമീപമുള്ള സാന്‍ മരീനോയില്‍ വച്ച് നടന്ന മല്‍സരത്തിനിടെയാണ് പ്രമുഖതാരം വിജയം സ്വന്തമാക്കാന്‍ കുറുക്ക് വഴി സ്വീകരിക്കാന്‍ നോക്കിയത്. 

എതിരാളിയെ മനപ്പൂര്‍വ്വം അപകടപ്പെടുത്താന്‍ ശ്രമിച്ച ഇറ്റാലിയന്‍ ബൈക്ക് റൈഡര്‍ റോമാനോ ഫെനാറ്റിയെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തു. തൊട്ടുമുന്‍പിലുള്ള ബൈക്കിന്റെ മുന്‍പിലെ ബ്രേക്ക് പിടിക്കുന്ന റൊമാനോയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. ഡ്യുകാറ്റി നടത്തിയ മല്‍സരത്തിനിടെയായിരുന്നു സംഭവം. 140കിലോമീറ്റര്‍ വേഗതയില്‍ പോവുകയായിരുന്നു എതിരാളിയുടെ ബൈക്ക്.

പെട്ടന്ന് ബ്രേക്ക് അമര്‍ത്തിയതോടെ നിയന്ത്രണം വിട്ടെങ്കിലും ബൈക്ക് മറിയാത്ത നിലയില്‍ കൊണ്ടു പോകാന്‍ സാധിച്ചതാണ് വന്‍ അപകടം ഒഴിവാക്കിയത്. മറികടക്കാനുള്ള ശ്രമങ്ങള്‍ പാഴായി പോകുന്നെന്ന് തോന്നിയപ്പോഴായിരുന്നു ഇത്തരമൊരു ചതി ചെയ്യാന്‍ റൊമാനോ ശ്രമിച്ചതെന്നാണ് വിലയിരുത്തുന്നത്. മുന്‍പില്‍ പോകുന്ന ബൈക്കിന്റെ ബ്രേക്ക് അമര്‍ത്തിപ്പിടിക്കുന്ന റൊമാനോയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുപ്പത്തിരണ്ടുകാരനായ അന്‍ഡ്രിയോ ഡൊവിസിയോസ്കോയാണ് ശനിയാഴ്ച നടന്ന മല്‍സരത്തില്‍ വിജയിച്ചത്. മുന്‍ ചാംപ്യനായ മാര്‍ക്ക് മാര്‍ക്വേസിന് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 

Follow Us:
Download App:
  • android
  • ios