Asianet News MalayalamAsianet News Malayalam

ഡ്യൂകാറ്റിയില്‍ ചീറിപാഞ്ഞ് രാംദേവും സദ്ഗുരുവും; പക്ഷെ രണ്ടുപേരും ഹെല്‍മറ്റ് വച്ചിട്ടില്ല

ആഡംബര ബൈക്കായ ഡ്യൂകാറ്റി സ്ക്രാംബ്ലര്‍ ഡസേര്‍ട്ട് വേര്‍ഷനില്‍ നഗരപ്രദക്ഷിണം ചെയ്യുന്ന രാംദേവും സദ്ഗുരുവിന്‍റെയും വീഡിയോ വൈറലായിട്ടുണ്ട്

Sadhguru Baba Ramdev Biker Dudes
Author
Mumbai, First Published Aug 12, 2018, 10:05 AM IST

ഇരുചക്രവാഹനങ്ങളില്‍ പറപറക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കാറ്റിനെ വകഞ്ഞുമാറ്റി കുതിക്കുന്പോള്‍ കിട്ടുന്ന അനുഭൂതിയാണ് ബൈക്ക് പ്രേമികളുടെ ഏറ്റവും വലിയ സന്തോഷം. ഇക്കാര്യത്തില്‍ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് യോഗ ഗുരു ബാബ രാംദേവും സദ്ഗുരുവും.

ആഡംബര ബൈക്കായ ഡ്യൂകാറ്റി സ്ക്രാംബ്ലര്‍ ഡസേര്‍ട്ട് വേര്‍ഷനില്‍ നഗരപ്രദക്ഷിണം ചെയ്യുന്ന രാംദേവും സദ്ഗുരുവിന്‍റെയും വീഡിയോ വൈറലായിട്ടുണ്ട്. യവ്വനകാലം മുതലെ ബൈക്ക് പ്രേമിയായ സദ്ഗുരുവാണ് ഡ്യൂകാറ്റിയുടെ ഡ്രൈവര്‍. രാംദേവാകട്ടെ പിന്നിലിരിന്ന് എല്ലാവരെയും കൈവീശി കാണിക്കുന്നതിലാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്.

 

എന്നാല്‍ രണ്ട് പേരും ഹെല്‍മറ്റ് വച്ചിട്ടില്ലാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പലരും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഒന്പതര ലക്ഷത്തോളം വില വരുന്ന ബൈക്കില്‍ കറങ്ങാമെങ്കില്‍ ഒരു ഹെല്‍മറ്റ് വാങ്ങിക്കൂടേയെന്നാണ് ചോദ്യം. മഹാരാഷ്ട്രയിലെ പൊലീസ് ഇതിനെതിരെ നടപടി സ്വീകരിക്കില്ലെന്ന് അറിയാമെന്ന് ചിലര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios