Asianet News MalayalamAsianet News Malayalam

തൊപ്പിയിട്ടാല്‍ കേസ് തെളിയുമോ; രജിത് കുമാറിന് ബിഗ് ബോസില്‍ സംഭവിച്ചത്

കേസ്‌ തെളിയിക്കൽ വളരെ എളുപ്പമായിരുന്നു. എന്നാൽ രജിത്‌ കുമാർ തന്റെ ലോജിക്കില്ലായ്മ കൊണ്ടും മണ്ടത്തരം കൊണ്ടും അമിതാവേശം കൊണ്ടും കേസും ടാസ്ക്കും നശിപ്പിച്ച കാഴ്ചയാണു പിന്നീട്‌ കണ്ടത്‌. ഫുക്രുവാണു കൊലപാതകിയെന്ന് രഘു ഏകദേശം ഉറപ്പിച്ചതുമായിരുന്നു. അതിനെ രജിത്‌ അട്ടിമറിച്ചു കേസന്വേഷണത്തെ വഴിതെറ്റിച്ചു. 
 

bigg boss review about task sunitha devadas
Author
Thiruvananthapuram, First Published Jan 17, 2020, 12:21 PM IST

പിന്നെയുള്ള രണ്ടു ടീമിലുള്ളവരാണു കൊലപാതകികൾ. ഫുക്രുവിനെതിരെ വീട്ടിലുള്ള പലരും മറ്റേ ടീമിലെ പ്രദീപ്‌ ചന്ദ്രനും തെളിവടക്കം മൊഴി നൽകിയിരുന്നു.

bigg boss review about task sunitha devadas

ബിഗ്‌ ബോസിൽ ആദ്യത്തെ ടാസ്ക്ക്‌ കഴിഞ്ഞു. മത്സരാർത്ഥികളെ രണ്ടും മൂന്നും അംഗങ്ങളുള്ള ഗ്രൂപ്പുകളായി തിരിച്ചാണു ബിഗ്‌ ബോസ്‌ ടാസ്ക്കുകൾ ഏൽപ്പിച്ചത്‌. അതിൽ ചിലരെ കൊലയാളികളാക്കുകയും അവർ ചിലരെ കൊലചെയ്യുന്നതുമായിരുന്നു ടാസ്ക്ക്‌. എന്നിട്ട്‌ കൊലപാതകികളെ കണ്ടെത്താൻ രഘുവിനേയും രജിത്‌ കുമാറിനേയും എസ്‌ ഐയും കോൺസ്റ്റബിളുമാക്കി. 

ബിഗ്‌ ബോസിലെ സുരേഷ് കുമാർ അടക്കമുള്ളവർ 95 ശതമാനം ബുദ്ധിമാനും 5 ശതമാനം വിഡ്ഡിയുമെന്നായിരുന്നു രജിത്തിനെ ഇതുവരെ വിശേഷിപ്പിച്ചിരുന്നത്‌. എന്നാൽ ടാസ്ക്കിൽ രജിത്‌ കുമാർ 95 ശതമാനം വിഡ്ഢിത്തമാണു കാണിച്ചത്‌. 

ടാസ്ക്ക്‌ ഇങ്ങനെയായിരുന്നു.

1. രാജിനി ചാണ്ടി, രേഷ്‌മ, സോമദാസ്‌ എന്നിവർ വീട്ടുടമസ്ഥ, ജോലിക്കാരി, പാട്ടുകാരൻ
2. പരീക്കുട്ടി, മഞ്ചു എന്നിവർ കൈവിലങ്ങു വച്ച കള്ളന്മാർ
3. അലസാഡ്ര, സുജോ എന്നിവർ കാമുകീകാമുകന്മാർ
4. എലീന, പ്രദീപ്‌ ചന്ദ്രൻ, ആര്യ എന്നിവർ കാമുകിയും രാഷ്ട്രീയക്കാരനും ഭാര്യയും
5. സുരേഷ്‌ കുമാർ, ഫുക്രു എന്നിവർ സംവിധായകനും സഹായിയും
6. വീണയും പാഷാണം ഷാജിയും രാഷ്ട്രീയക്കാരിയും സിനിമാമോഹിയായ ഭർത്താവും
7. തെസ്നി ഘാൻ മന്ത്രവാദി
8. രഘുവും രജിത്തും പൊലീസ്‌

കേസ്‌ തെളിയിക്കൽ വളരെ എളുപ്പമായിരുന്നു. എന്നാൽ രജിത്‌ കുമാർ തന്റെ ലോജിക്കില്ലായ്മ കൊണ്ടും മണ്ടത്തരം കൊണ്ടും അമിതാവേശം കൊണ്ടും കേസും ടാസ്ക്കും നശിപ്പിച്ച കാഴ്ചയാണു പിന്നീട്‌ കണ്ടത്‌. ഫുക്രുവാണു കൊലപാതകിയെന്ന് രഘു ഏകദേശം ഉറപ്പിച്ചതുമായിരുന്നു. അതിനെ രജിത്‌ അട്ടിമറിച്ചു കേസന്വേഷണത്തെ വഴിതെറ്റിച്ചു. 

കേസ്‌ തെളിയിക്കാനുള്ള എളുപ്പവഴി ഇങ്ങനെയാണ്

കൊല്ലപ്പെട്ടവർ പാഷാണം ഷാജിയും സുജോയും തെസ്നിയുമാണ്. സ്വാഭാവികമായും കൊലയാളികൾ ഇവരുടെ ടീമിലുള്ളവർ അല്ല. ഒരു ടീം ആണു കൊലപാതകം നടത്തിയത്‌ എന്ന് ഉറപ്പായിരുന്നു. കാരണം ബിഗ്‌ ബോസ്‌ കൺഫഷൻ റൂമിൽ വിളിച്ചു ടാസ്ക്ക്‌ നൽകിയത്‌ ടീം തിരിച്ചാണ്.  അപ്പോൾ ബാക്കിയുള്ളവർ 10 പേർ നാലു ടീം. അതിൽ തന്നെ രാജിനി ചാണ്ടി, രേഷ്മ, സോമദാസ്‌ എന്നിവർ വീട്ടിലുള്ളവർ ആയതിനാൽ അവർക്ക്‌ സംശയത്തിന്റെ ആനുകൂല്യം നൽകി ഒഴിവാക്കാം. ബാക്കിയുള്ളവരിൽ മഞ്ചുവും പരീക്കുട്ടിയും കൈകളിൽ വിലങ്ങുള്ളവരും കൊല്ലപ്പെട്ടവരുമായി ഒരിടപാടും നടത്താത്തവരുമാണ്. അവരും കൊലപാതകം ചെയ്യാൻ ഇടയില്ല. 

പിന്നെയുള്ള രണ്ടു ടീമിലുള്ളവരാണു കൊലപാതകികൾ. ഫുക്രുവിനെതിരെ വീട്ടിലുള്ള പലരും മറ്റേ ടീമിലെ പ്രദീപ്‌ ചന്ദ്രനും തെളിവടക്കം മൊഴി നൽകിയിരുന്നു. ഒരു ടീമാണു കൊലപാതകം നടത്തിയത്‌ എന്നറിഞ്ഞിട്ടും ഫുക്രുവിനെതിരെ തെളിവ്‌ കിട്ടിയിട്ടും ഫുക്രുവും മറ്റേ ടീമിലെ അലീനയും എന്ന മണ്ടൻ നിഗമനത്തിലാണ് പൊലീസ്‌ എത്തിയത്‌. 

രഘുവിന്റെ കേസന്വേഷണവും ചോദ്യം ചെയ്യലും വിലയിരുത്തലുകളും ബുദ്ധിപരമായി തന്നെയായിരുന്നു. എന്നാൽ രജിത്‌ കുമാർ ഓരോ ഘട്ടത്തിലും തെറ്റായി ഇടപെട്ടും കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചും ഫുക്രുവിനെ അമിതമായി വിശ്വസിച്ച് അന്വേഷണം അട്ടിമറിക്കുകയാണുണ്ടായത്‌. വലിയ ബുദ്ധിശാലിയും ചിന്തകനും ദാർശനികനും തന്ത്രശാലിയും കുതന്ത്രശാലിയും ആളുകളെ വിലയിരുത്തുന്നതിൽ വിദഗ്ധനും എന്നൊക്കെ സ്വയം അവകാശപ്പെട്ടിരുന്ന രജിത്‌ കുമാർ ഹീറോയില്‍നിന്നും സീറോയായി മാറിയ കാഴ്ചയായിരുന്നു ബിഗ്‌ ബോസിലെ ആദ്യ ടാസ്ക്ക്‌ പ്രേക്ഷകർക്ക്‌ സമ്മാനിച്ചത്‌.

Follow Us:
Download App:
  • android
  • ios