Asianet News MalayalamAsianet News Malayalam

കൊവിഡ്19: ബിഗ്ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു

നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

Covid 19 Bigg boss malayalam season 2 will cancel soon
Author
Chennai, First Published Mar 18, 2020, 12:30 PM IST

ചെന്നൈ: രാജ്യവ്യാപകമായി കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ. 300 പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്ബോസ് ഷോയില്‍ അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം എന്നാണ് സൂചന.

നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

 'എൻഡെമോൾ ഷൈൻ ഇന്ത്യയിലെ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽനൽകുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു. 

കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു.എല്ലാവരും സുരക്ഷിതമായിരിക്കുക. നിങ്ങള്‍ക്ക് വിനോദവുമായി വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു'- എൻഡെമോൾഷെന്‍ പറഞ്ഞു.

ഈ പാശ്ചത്തലത്തിലാണ് മലയാളത്തിലെ സീസണ്‍ 2വിനും തിരശ്ശീല വീഴുന്നത്. മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം സീസണ്‍2  70 ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios