ബിഗ് ബോസ്സില്‍ ഓരോ മത്സരാര്‍ഥിയും ഓരോ തരക്കാരാണ്. സമൂഹത്തിന്റെ വ്യത്യസ്‍ത മേഖലകളിലെ വ്യത്യസ്‍ത സ്വഭാവക്കാരായ ആള്‍ക്കാര്‍. അതുകൊണ്ടു തന്നെ ഓരോ വിഷയത്തിലും ഓരോ ആള്‍ക്കാര്‍ക്കും വ്യത്യസ്‍ത അഭിപ്രായവുള്ളതും അത് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതും പതിവാണ്. അതിനിടയിലാണ് ഒരു ദിവസം കുറച്ച് പാവകളെ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി നല്‍കിയത്. അതില്‍ രാജൻ എന്ന് ഫുക്രു പേരിട്ടു വിളിക്കുന്ന പാവയെ ചൊല്ലിയും ഇന്ന് തര്‍ക്കമുണ്ടായി.

ബിഗ് ബോസ് വീട്ടിലേക്ക് പുതുതായി വന്ന അമൃത സുരേഷ് ഫുക്രുവിന്റെ പാവ എടുക്കാൻ ശ്രമിച്ചതായിരുന്നു തുടക്കം. എന്നാല്‍ തന്നെ അറുത്തിട്ട് മാത്രമേ രാജനെ കൊണ്ടുപോകാൻ പറ്റൂവെന്ന് ഫുക്രു പറഞ്ഞു. എല്ലാവരും ചിരിക്കുകയും ചെയ്‍തു. അത് എല്ലാവര്‍ക്കുമായി തന്നതാണ് അത് അവൻ അവന്റെ കസ്റ്റഡിയിലാക്കി മാറ്റിയെന്ന് രജിത് കുമാര്‍ പറഞ്ഞത് തര്‍ക്കത്തിനിടയാക്കി. നിങ്ങള്‍ക്ക് ഉളുപ്പുണ്ടോ അതെടുത്തുവയ്‍ക്കാൻ എന്ന് രജിത് കുമാറിന്റെ അടുത്തുള്ള പാവയെ ചൂണ്ടി ഫുക്രു ചോദിച്ചു. എല്ലാവര്‍ക്കും തന്നതാണ് ആര്‍ക്കു വേണമെങ്കിലും എടുക്കാം എന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നിട്ട് പൊട്ടിട്ട് അതിനെ ചിന്നുവെന്ന് വിളിച്ചുനടക്കുന്നതോ എന്ന് ഫുക്രു ചോദിച്ചു. എല്ലാവര്‍ക്കും ഓരോന്നുണ്ട്, വലുത് എല്ലാവര്‍ക്കും ഉള്ളതാണ് എന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ എടുത്തോ എന്ന് ഫുക്രു വലിയ പാവ രജിത് കുമാറിന് നേര്‍ക്ക് എറിഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കുമായി ഉള്ളതാണ് എന്നാണ് പറഞ്ഞതെന്ന് വീണ്ടും രജിത് കുമാര്‍ പറഞ്ഞു. എന്തായാലും എറിഞ്ഞതുകൊണ്ട് താൻ ഒന്ന് എടുക്കട്ടെ എന്ന് രജിത് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ഒക്കത്തെടുത്തുകൊണ്ട് പാവ ഫുക്രുവിന്റെ കട്ടിലില്‍ തന്നെ കൊണ്ടുപോയി വയ്‍ക്കുകയും ചെയ്‍തു. ചൊറിഞ്ഞപ്പോള്‍ രജിത് കുമാറിന് സമാധാനമായി എന്ന് ഫുക്രുവും പറഞ്ഞു.