Asianet News MalayalamAsianet News Malayalam

'സാന്‍ഡ്രയെയോ രേഷ്മയെയോ പ്രണയിച്ചാല്‍ അവന്‍റെ ജീവിതം കുളമായിരിക്കും'; സുജോയെ പറ്റി രാജിനി ചാണ്ടി

ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ വിജയകരമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ആദ്യ എലിമിനേഷന്‍ നടന്നത്.  ഈ സീസണില്‍ ബിഗ് ബോസ് വീട്ടില്‍ ആദ്യം കയറിയ രാജിനി ചാണ്ടിയായിരുന്നു ആദ്യം പുറത്തായതും. ബിഗ് ബോസ് വീട്ടിലെ  തന്‍റെ പതിനഞ്ച് ദിവസത്തെ അനുഭവം രാജിനി ചാണ്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെച്ചു. 

rajini chandi open up about sujo mathew sandra and reshma after the elimination
Author
Thiruvananthapuram, First Published Jan 21, 2020, 1:15 PM IST

ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ വിജയകരമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ആദ്യ എലിമിനേഷന്‍ നടന്നത്.  ഈ സീസണില്‍ ബിഗ് ബോസ് വീട്ടില്‍ ആദ്യം കയറിയ രാജിനി ചാണ്ടിയായിരുന്നു ആദ്യം പുറത്തായതും. ബിഗ് ബോസ് വീട്ടിലെ  തന്‍റെ പതിനഞ്ച് ദിവസത്തെ അനുഭവം രാജിനി ചാണ്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെയ്ക്കുകയുമുണ്ടായി. 

ഈ പതിനഞ്ച് ദിസവം വലിയൊരു അനുഭവമായിരുന്നു എന്ന് രാജിനി പറഞ്ഞു. ബിഗ് ബോസ് വീട്ടിലെ അടുക്കള മാനേജിങ്  ആണ്  ഏറ്റവും അത്ഭുതപ്പെടുത്തിയതും ബഹുമാനം തോന്നിച്ചതും എന്നും രാജിനി പറഞ്ഞു. എനിക്ക് ഈ പതിനാറ് പേരില്‍ വിയോജിപ്പ് ഉളള മനുഷ്യനാണ് രജിത് കുമാര്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'രജിത്തിനെ ബഹുമാനിക്കാന്‍ എനിക്ക് പറ്റാത്തതുകൊണ്ടാണ് അയാളോടൊപ്പം ജയിലില്‍ കഴിയാന്‍ പറ്റില്ല എന്നുപറഞ്ഞ് കരഞ്ഞത്. ആദ്യ ടാസ്കിന് ശേഷം എന്‍റെ പേര് സുജോ പറയുന്നതിന് മുന്‍പ് അവന്‍ എന്നോട് പറഞ്ഞത് ഞാന്‍ അമ്മച്ചിയുടെ പേര് പറയാം, അമ്മച്ചി എന്‍റെ പേര് പറയൂ എന്നായിരുന്നു. അപ്പോള്‍ ഞാന്‍ നന്നായിട്ട് ചെയ്യാത്തത് കൊണ്ടല്ല അവന്‍ എന്‍റെ പേര് പറഞ്ഞത് '- രാജിനി പറയുന്നു. ഷാജി ഒന്നും ഓര്‍ത്തുകൊണ്ടു പറഞ്ഞതല്ല. ഷാജിക്ക് അത് നല്ല വിഷമം ആയിപ്പോയി എന്നും രാജിനി ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സുജോ മാത്യൂവും അലസാന്‍ഡ്രയും തമ്മില്‍ പ്രണയമാണോ എന്ന ചോദ്യത്തിനും രാജിനിക്ക് മറുപടിയുണ്ട്. ഇതുവരെ ഇല്ല എന്നായിരുന്നു മറുപടി. എന്നാല്‍ സുജോ സാന്‍ഡ്രയെയോ രേഷ്മയെയോ പ്രണയിച്ചാല്‍ അവന്‍റെ ജീവിതം കുളമായിരിക്കും. സാന്‍ഡ്രയുടെയും രേഷ്മയുടെയും പെരുമാറ്റം റൂഡായത് കൊണ്ടാണ് ഞാന്‍ അവരെ അവഗണിച്ചത് എന്നും രാജിനി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

"

Follow Us:
Download App:
  • android
  • ios