കഴിവും പ്രാഗത്ഭ്യവും ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ പ്രകാശിപ്പിക്കാവുന്ന ഒരിടമാണോ നിങ്ങള്‍ തേടുന്നത്? എങ്കില്‍, ഈ അവസരങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്. മാറുന്ന ഡിജിറ്റല്‍ മാധ്യമ മേഖലയില്‍ സ്വന്തം ഇടം നേടിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ അവസരങ്ങള്‍. 


ജേണലിസ്റ്റ് ഒഴിവുകള്‍:

1. ജേണലിസ്റ്റ് ട്രെയിനി
 

യോഗ്യത:

 • ബിരുദം, ജേണലിസം. 
 • മികച്ച വാര്‍ത്താ അഭിരുചിയും മലയാള ഭാഷാ മികവും. 
 • ഒരു വര്‍ഷം പ്രവൃത്തിപരിചയം അഭികാമ്യം. 


2. സബ് എഡിറ്റര്‍

യോഗ്യത:

 • ബിരുദം, ജേണലിസം. 
 • ഏതെങ്കിലും മാധ്യമത്തില്‍ മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം. 
 • ഒരു വര്‍ഷമെങ്കിലും ഓണ്‍ലൈന്‍ പരിചയം അഭികാമ്യം. 
 • മികച്ച വാര്‍ത്താ അഭിരുചിയും മലയാള ഭാഷാ മികവും. 


നിങ്ങള്‍ ചെയ്യേണ്ടത്: 
A. വിശദമായ ബയോഡാറ്റ ഫോട്ടോ സഹിതം webcareers@asianetnews.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം. നിങ്ങള്‍ ചെയ്ത സ്റ്റോറി/വീഡിയോ ലിങ്കുകള്‍ ബയോഡാറ്റയ്‌ക്കൊപ്പം അയക്കണം. 

B. 500 വാക്കില്‍ ഒരു കുറിപ്പ്. 
ജേണലിസ്റ്റ് ട്രെയിനി തസ്തികയിലേക്കുള്ള വിഷയം: 2019ല്‍ ഇന്ത്യ ആര് ഭരിക്കും? എന്തുകൊണ്ട്? 
സബ് എഡിറ്റര്‍ തസ്തികയിലേക്കുള്ള വിഷയം: ശബരിമല ഇനിയെന്താവും?  

C. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ള അഞ്ച് സ്റ്റോറി ഐഡിയകള്‍. 


മറ്റ് ഒഴിവുകള്‍:

1.  വീഡിയോ പ്രൊഡ്യൂസര്‍

യോഗ്യത: 

 • മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം.
 • മോ ജോ പ്രൊഡക്ഷന്‍ പരിചയം
 • ഡിജിറ്റല്‍ വീഡിയോ പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
 • ബേസിക് എഡിറ്റിംഗ് സ്‌കില്‍സ് അഭികാമ്യം. 


2.  ഗ്രാഫിക്ക് ഡിസൈനര്‍

യോഗ്യത: 

 • ഒരു വര്‍ഷം പ്രവൃത്തിപരിചയം. 
 • ആഫ്റ്റര്‍ ഇഫക്ട്‌സ്, ത്രീഡി മാക്‌സ്, സിനിമാ 4ഡി, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, ഇല്ലസ്ട്രേറ്റര്‍  തുടങ്ങിയ സോഫ്റ്റ് വെയറുകളില്‍ പ്രാവീണ്യം. 
 • ആനിമേഷന്‍ പരിചയം അഭികാമ്യം. 


3. വീഡിയോ എഡിറ്റര്‍   

യോഗ്യത: 

 • ഒരു വര്‍ഷം പ്രവൃത്തിപരിചയം. 
 • എഫ് സി പി 10, ആഫ്റ്റര്‍ ഇഫക്ട്‌സ്, ഫോട്ടോഷോപ്പ്,  ഇല്ലസ്ട്രേറ്റര്‍ തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ അറിഞ്ഞിരിക്കണം.
 • ഗ്രാഫിക്‌സ് പ്രാവീണ്യം, അനിമേഷന്‍ പരിചയം അഭികാമ്യം.  


നിങ്ങള്‍ ചെയ്യേണ്ടത്: 
1. വിശദമായ ബയോഡാറ്റ ഫോട്ടോ സഹിതം webcareers@asianetnews.in എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കുക. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം. നിങ്ങള്‍ ചെയ്ത വീഡിയോ ലിങ്കുകള്‍ ബയോഡാറ്റക്ക് ഒപ്പം അയക്കണം. 

വീഡിയോ പ്രൊഡ്യൂസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ താഴെ പറയുന്നവ ഒപ്പം അയക്കണം. 
1. സമകാലീന രാഷ്ട്രീയ വിഷയങ്ങളില്‍ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള സറ്റയര്‍ പരിപാടിയുടെ സ്‌ക്രിപ്റ്റ്:  
2. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍, സിനിമ, ടെക്‌നാളജി, സ്‌പോര്‍ട്‌സ് വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ള മൂന്ന് വീഡിയോ സ്റ്റോറി ഐഡിയകള്‍. 


അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2019 ജനുവരി 21. വൈകി വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല