മലയാളം ഫിലിം ഇന്‍ഡസ്ട്രിയെക്കുറിച്ചും കേരളത്തിന്റെ ബിസിനസ്

രംഗത്തെക്കുറിച്ചും നിങ്ങള്‍ക്ക് ആഴത്തില്‍ ധാരണയുണ്ടോ?

സിനിമാ സംബന്ധിയായ വീഡിയോ പ്രൊഡക്ഷനുകള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യാനാവുമോ?

സിനിമാ സംബന്ധിയായ കുറിപ്പുകളും സ്‌ക്രിപ്റ്റും തയ്യാറാക്കാന്‍ കഴിയുമോ?

എങ്കില്‍, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് അവസരമുണ്ട്.

കണ്ടന്റ് പ്രൊഡ്യൂസര്‍ (മാര്‍ക്കറ്റിംഗ്)-കൊച്ചി

യോഗ്യതകള്‍:

ബിരുദം.

പരസ്യ ഏജന്‍സികളില്‍ കോപ്പി റൈറ്റിംഗ്, വീഡിയോ പ്രൊഡക്ഷന്‍ പ്രവൃത്തിപരിചയം.

മാധ്യമ സ്ഥാപനങ്ങളില്‍ കണ്ടന്റ് മാര്‍ക്കറ്റിംഗ് പരിചയം, ജേണലിസം, പി ആര്‍ പ്രവൃത്തി പരിചയം, ക്യാമറാ പ്രാഥമിക പരിജ്ഞാനം എന്നിവ അഭികാമ്യം.

താല്‍പ്പര്യമുള്ളവര്‍ താഴെപ്പറയുന്നവ webcareers@asianetnews.in എന്ന വിലാസത്തില്‍ അയക്കുക

1. വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന വര്‍ക്കുകള്‍

2. ഒരു മലയാളം സൂപ്പര്‍ താരത്തെ പങ്കെടുപ്പിച്ച് തയ്യാറാക്കാവുന്ന പബ്ലിക് അവയര്‍നെസ് വീഡിയോ പ്രൊഡക്ഷന്റെ സ്‌ക്രിപ്റ്റ്,

3. 'മലയാള സിനിമയിലെ കോടിക്കിലുക്കം' എന്ന വിഷയത്തില്‍ 500 വാക്കില്‍ കവിയാത്ത കുറിപ്പ്

അവസാന തീയതി: 2019 മെയ് അഞ്ച്