ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ട്രെയിനി ജേര്‍ണലിസ്റ്റ്/ സബ് എഡിറ്റര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം

First Published 17, Apr 2018, 3:23 PM IST
Job Openings In Asianet News Online
Highlights
  • ജേണലിസ്റ്റ് ഒഴിവുകള്‍:

കഴിവും പ്രാഗദ്ഭ്യവും ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ പ്രകാശിപ്പിക്കാവുന്ന ഒരിടമാണോ നിങ്ങള്‍ തേടുന്നത്? എങ്കില്‍, മാറുന്ന ഡിജിറ്റല്‍ മാധ്യമ മേഖലയില്‍ സ്വന്തം ഇടം നേടിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലേക്ക് നിങ്ങള്‍ക്കും കടന്നുവരാം. 

ജേണലിസ്റ്റ് ഒഴിവുകള്‍:

1. ജേണലിസ്റ്റ് ട്രെയിനി:
യോഗ്യത: ബിരുദം, ജേണലിസം 
ഏതെങ്കിലും മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയം. മികച്ച വാര്‍ത്താ അഭിരുചിയും ഭാഷയുമുള്ളവര്‍ക്ക് മുന്‍ഗണന. 

2. സബ് എഡിറ്റര്‍: 
യോഗ്യത: ബിരുദം, ജേണലിസം 
ഏതെങ്കിലും മാധ്യമത്തില്‍ മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം. അതില്‍, ഒരു വര്‍ഷമെങ്കിലും ഓണ്‍ലൈന്‍ പരിചയം അഭികാമ്യം. മികച്ച വാര്‍ത്തകള്‍ കണ്ടെത്താനും അവ ഡിജിറ്റല്‍ മാധ്യമത്തിനുവേണ്ടി മികച്ച ഭാഷയില്‍ എഴുതാനുമുള്ള അഭിരുചിയും ശേഷിയും നിര്‍ബന്ധം. 

3. ജൂനിയര്‍ വീഡിയോ പ്രൊഡ്യൂസര്‍
യോഗ്യത: ബിരുദം, ജേണലിസം
വീഡിയോ പ്രൊഡക്ഷന്‍ പരിചയം

നിങ്ങള്‍ ചെയ്യേണ്ടത്: 
1. വിശദമായ ബയോഡാറ്റ ഫോട്ടോ സഹിതം webcareers@asianetnews.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. സബ്ജക്ട്് ലൈനില്‍ തസ്തിക സൂചിപ്പിക്കണം. 

2. ഓണ്‍ലൈനിലോ മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കപ്പെട്ട നിങ്ങളുടെ സ്‌റ്റോറി/വീഡിയോ ലിങ്കുകള്‍

3. കുറിപ്പ്: 'പിന്നൊന്നും ആലോചിച്ചില്ല, ഞാനൊരു ഫേസ്ബുക്ക് ലൈവ് ചെയ്തു!'. ഒരു പാരഗ്രാഫില്‍ ബാക്കി കഥ കൂടി എഴുതി അയക്കുക. 

4. സ്‌ക്രിപ്റ്റ്: 'രണ്ടായിരം രൂപ നോട്ടിന്റെ ആത്മകഥ'. ഈ വിഷയത്തില്‍ നിര്‍മിക്കാവുന്ന ഒരു മിനിറ്റ് വീഡിയോയുടെ സ്‌ക്രിപ്റ്റ് അയക്കുക. 

അവസാന തീയതി ഏപ്രില്‍ 23. 
വിലാസം: webcareers@asianetnews.in

 

വൈകി വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
 

loader