Asianet News MalayalamAsianet News Malayalam

അക്ഷരവൃക്ഷം പദ്ധതി; മാർ​ഗനിർദ്ദേശങ്ങൾ തയ്യാറായതായി പൊതുവിദ്യാഭ്യാസ വകുപ്പ്

ഏപ്രിൽ 20ന്  മുമ്പ് രചനകൾ ക്ലാസ് അധ്യാപകർക്ക്  നൽകണം. അധ്യാപകർ ഇതു സംബന്ധിച്ച വിശദാംശങ്ങൾ കുട്ടികളെ ഓൺലൈൻ ആയി (ഇമെയിൽ, വാട്സാപ്) അറിയിക്കണം. 

suggestions ready for aksharavruksham project
Author
Trivandrum, First Published Apr 8, 2020, 4:56 PM IST


തിരുവനന്തപുരം: കോവിഡ് 19 ഭീതിയെ തുടർന്ന് സ്‍കൂളുകൾക്ക് അവധി നൽകിയ വേളയിൽ  കുട്ടികളുടെ സർഗാത്മകത പ്രോൽസാഹിപ്പിക്കുന്നതിനു പൊതുവിദ്യാഭ്യാസ വകുപ്പ്  ആവിഷ്കരിച്ച ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ തയ്യാറായി. ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ  കൈറ്റ് തയാറാക്കിയ സ്കൂൾ വിക്കി (www.schoolwiki.in) പോർട്ടലിൽ നൽകും. തിരഞ്ഞെടുക്കുന്നവ പിന്നീട് എസ്‌സിഇആർടി പുസ്തക രൂപത്തിൽ   പ്രസിദ്ധീകരിക്കും. 

ഏപ്രിൽ 20ന്  മുമ്പ് രചനകൾ ക്ലാസ് അധ്യാപകർക്ക്  നൽകണം. അധ്യാപകർ ഇതു സംബന്ധിച്ച വിശദാംശങ്ങൾ കുട്ടികളെ ഓൺലൈൻ ആയി (ഇമെയിൽ, വാട്സാപ്) അറിയിക്കണം. അധ്യാപകർ വഴി ശേഖരിക്കുന്ന രചനകൾ പ്രഥമാധ്യാപകന്റെ നേത്യത്വത്തിൽ പരിശോധിച്ചു  സ്കൂൾ വിക്കിയിലെ സ്‌കൂളിന്റെ ലോഗിൻ ഉപയോഗിച്ച്  അപ്‍ലോഡ് ചെയ്യണം. സ്കൂൾതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അനുയോജ്യരായ അധ്യാപകരെ നോഡൽ ഓഫിസർമാരാക്കാം.

അക്ഷരവൃക്ഷം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ഓഫിസർമാർ നിരീക്ഷിക്കണം.കോവിഡുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.സ്കൂൾ വിക്കിയിൽ രചനകൾ പ്രസിദ്ധീകരിക്കാനുള്ള സഹായ ഫയലുകളും വിഡിയോ ട്യൂട്ടോറിയലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലകളിൽ ഹെൽപ് ഡെസ്‌കുകളും ഉണ്ട്.

Follow Us:
Download App:
  • android
  • ios