കൊറോണ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ കേരളം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേക്കാണ് നിയമനം. തസ്തികകളും യോഗ്യതയും ചുവടെ നല്‍കുന്നു.

ലാബ് ടെക്‌നീഷ്യന്‍ 
യോഗ്യത: ബി.എസ്‌സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി 

ഫാര്‍മസിസ്റ്റ് 
യോഗ്യത: ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 
യോഗ്യത: ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും

അതാത് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം: 2020 ഏപ്രില്‍ ഒന്നിന് 40-ല്‍ കവിയരുത്. 

ഫോണ്‍ മുഖേന ഇന്റര്‍വ്യൂ നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. 
അപേക്ഷ ഏപ്രില്‍ ഒന്ന് വൈകീട്ട് ആറിനകം dpmktmnew@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.