നമ്മുടെ പഴ്സിലിരിക്കുന്ന പ്ലാസ്റ്റിക് കാര്‍ഡിന്റെ വിലയെന്താണെന്ന് ഏവര്‍ക്കുമറിയാം. എപ്പോഴെങ്കിലും ആ കാര്‍ഡിലേക്ക് സൂക്ഷിച്ചുനോക്കി എന്തൊക്കയാണ് ഉള്ളതെന്ന് നോക്കിയിട്ടുണ്ടോ? കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാം-

1. ബാങ്ക് ബ്രാന്‍ഡിംഗ്

ഏതാ കമ്പനിയുടെ കാര്‍ഡാണ് ഉപയോഗിക്കുന്നതെന്ന് അറിയാനാകും ഇവിടെ. ബാങ്കിന്റെ പേരാകും സാധാരണ ഗതിയില്‍ നല്‍കുക. അല്ലെങ്കില്‍ ലോഗോയും.

2. കാര്‍ഡ് നമ്പര്‍

കാര്‍ഡ് നമ്പറാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം. 16 ഡിജിറ്റ് നമ്പറാകും സാധാരണ ഇവിടെ രേഖപ്പെടുത്തുക. ഓണ്‍ലൈന്‍ പര്‍ച്ചേസിനും ഇതാവശ്യമായി വരും.

3, കാര്‍ഡിലെ തീയതികള്‍

തൊട്ടുതാഴെ കാര്‍ഡിന്റെ ഇഷ്യൂ തീയതിയും എക്സ്പിരേഷന്‍ തീയതിയും നല്‍കിയിരിക്കും. ഇവയോടൊപ്പം സെക്യൂരിറ്റി കോഡും നമുക്ക് ഓണ്‍ലൈന്‍ പര്‍ച്ചേസിന് ആവശ്യമായി വരും.

3. കാര്‍ഹോള്‍ഡേഴ്സ് നെയിം

കാര്‍ഡ് ഉപയോഗിക്കാന്‍ അധികാരപ്പെടുത്തിയ ആളുടെ മുഴുവന്‍ പേരാണ് ഇവിടെ കാണുന്നത്.

4. ചിപ്പുകള്‍

പുതുതലമുറ കാര്‍ഡുകളില്‍ പ്രത്യേകചിപ്പുകളുമാണ് കാര്‍ഡിനെ സുരക്ഷിതമാക്കുന്നത്.

5. പേമെന്‍റ് നെറ്റ്‌വര്‍ക്ക് ലോഗോ

എന്ത് തരം കാര്‍ഡാണ് നമ്മുടെ കൈയ്യിലുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഈ ലോഗോ. മാസ്റ്റര്‍, വിസ എന്നിങ്ങനെ വിവിധതരം ലോഗോ കാണാറുണ്ട്.

കാര്‍ഡിന്റെ മറുവശം

1. മാഗ്നെറ്റിക് ടേപ്പ്

നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും തിരിച്ചറിയാനുപയോഗിക്കുന്നതും ഈ മാഗ്നെറ്റിക് ടേപ്പാണ്. സ്വൈപ്പിംഗ് മെഷീനിലും എടിഎമ്മുകളിലും ഈ ഭാഗമാണ് നാം ഉപയോഗിക്കുക.

2. ഹോളോ ഗ്രാം

ചില കാര്‍ഡുകളില്‍ കാര്‍ഡിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഹോളോ ഗ്രാമും നല്‍കാറുണ്ട്.

3. ബാങ്ക് കോണ്‍ടാക്റ്റ് ഇന്‍ഫോര്‍മേഷന്‍

ബാങ്കിനെ ബന്ധപ്പെടാനുള്ള നമ്പറുകളും. മുന്നറിയിപ്പുകളും, കാര്‍ഡ് വീണുകിട്ടിയാല്‍ അയയ്ക്കേണ്ട അഡ്രസുകളുമൊക്കെ സാധാരണ ഇവിടെ കൊടുക്കാറുണ്ട്.

4. സിഗ്നേച്ചര്‍ പാനല്‍

കാര്‍ഡ് ഉപയോഗിക്കുന്നതിനുമുമ്പ് ഇവിടെ ഒപ്പിടേണ്ടതുണ്ട്.

5. സി വി വി

ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ ചെയ്യുമ്പോളുള്ള സി വി വി പോലുള്ള രഹസ്യകോഡുകള്‍ ഇവിടെ കാണാനാകും.

6. നെറ്റ്‌വര്‍ക്ക് ലോഗോ

നെറ്റ്‌വര്‍ക്ക് ലോഗോ വലതുവശത്ത് മുകളിലായി സാധാരണ കാണാറുള്ളതാണ്. സൗജന്യമായി ഏത് എടിഎമ്മാണ് ഉപയോഗിക്കുകയെന്ന് ഈ നമ്പരിലൂടെ മനസിലാക്കാനാകും.