ഐ ആര്‍ സി ടി സി വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്കിംഗിനുള്ള വ്യവസ്ഥകളില്‍ റെയില്‍വേ കുറച്ചുനാള്‍ മുമ്പ് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഐ ടിക്കറ്റ്, ഇ-ടിക്കറ്റ് ബുക്കിംഗ് ദുരുപയോഗം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പരിധി നിശ്ചയിച്ച് റെയില്‍വെ എത്തിയിരിക്കുന്നത്. റെയില്‍വേ ടിക്കറ്റ് ബുക്കിങിനായി നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും എന്തൊക്കെയാണെന്ന് നോക്കാം...

ഒരുമാസം പരമാവധി തവണ ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്നത് പത്ത് എന്നത് ആറു തവണയിലേക്കാണ് കുറച്ചിട്ടുണ്ട്. 2016 ഫെബ്രുവരി 15 മുതലാണ് ഇത് നിലവില്‍ വന്നത്

10 ടിക്കറ്റ് ക്വോട്ടായുടെ ഉപയോഗം വിലയിരുത്തിയാണ് ഈ നിയമം നടപ്പിലായിരിക്കുന്നത്. 90 ശതമാനം ആളുകളും ആറു ടിക്കറ്റാണ് ബുക്ക് ചെയ്യുന്നത്. എന്നാല്‍ 10 ടിക്കറ്റ് ക്വോട്ട ഉപയോഗിക്കുന്നത് 10 ശതമാനവും.

നിലവിലെ പുതുക്കിയ നിയമങ്ങള്‍ ഇവയാണ്-

1- 8 എഎം മുതല്‍ 10 എഎം വരെയുള്ള സമയത്ത് ഒരു യൂസര്‍ ഐഡിയില്‍ രണ്ട് ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാനാവുകയുള്ളൂ.

2- തത്കാല്‍ ബുക്കിംഗ് സമയത്ത് ഒരു യൂസര്‍ ഐഡിയില്‍ രണ്ട് ടിക്കറ്റേ ബുക്ക് ചെയ്യാനാവുകയുള്ളൂ.

3- 8 എഎം മുതല്‍ 12 വരെ ക്വിക്ക് ബുക്കിംഗ് ഓപ്ഷന്‍ ഡിസേബിള്‍ ആയിരിക്കും. മൊബൈല്‍ ആപ്പ് വഴി ഈ സമയത്ത് റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല.

4, തത്ക്കാല്‍ ബുക്കിങിന് രാവിലെ 10 മണിമുതല്‍ എ സി ടിക്കറ്റും 11 മണിമുതല്‍ സ്ലീപ്പര്‍-സിറ്റിങ് ടിക്കറ്റുകളുമാണ് ബുക്ക് ചെയ്യാനാകുക.