ദില്ലി: ഇന്‍റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ പേടിഎം സൗകര്യം ഒരുക്കുന്നു. ഒരു ടോള്‍ഫ്രീ നമ്പറാണ് ഇത് പ്രകാരം ഒരുക്കുന്നത്. ഇത് പ്രകാരം പേടിഎം ഉപയോക്താവോ കച്ചവടക്കാരനോ പേടിഎമ്മില്‍ റജിസ്ട്രര്‍ ചെയ്യണം ഇതോ 4 അക്ക പിന്‍ നമ്പര്‍ ലഭിക്കും.  എന്നാല്‍ ഇന്‍റര്‍നെറ്റ് ഇല്ലാത്തവര്‍ക്ക് സഹായം നല്‍കാന്‍ 180018001234 എന്ന നമ്പറാണ് പേടിഎം ഒരുക്കിയിരിക്കുന്നത്.

ഇതില്‍ വിളിച്ചാല്‍ എങ്ങനെ ഇന്‍റര്‍നെറ്റ് ഇല്ലാത്ത മൊബൈലുകളില്‍ പേടിഎം ഉപയോഗിക്കാം എന്ന് പരിചയപ്പെടുത്തും പേടിഎം വൈസ് പ്രസിഡന്‍റ് നിഥിന്‍ മിശ്ര മുംബൈയില്‍ പറഞ്ഞു.  ഏതാണ്ട് ഒരു മില്ല്യണ്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാത്ത മൊബൈല്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ പേടിഎം ഉപയോഗിക്കുന്നു എന്നാണ് പേടിഎം പറയുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ പേടിഎം ഉപയോഗിക്കുന്നവരുടെ എണ്ണേം 1.6 കോടി വരും എന്നാണ് കണക്ക്.