ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡും ഇല്ലാത്തവര്‍ നമുക്കിടയില്‍ വളരെ അധികം കാണില്ല. ഭക്ഷണം കഴിക്കാനാണെങ്കിലും ഷോപ്പിംഗ് നടത്താനും ബില്ല് അടയ്‌ക്കാനുമൊക്കെ നാം ക്രെഡിറ്റ് ‌/ ഡെബിറ്റ് കാര്‍ഡുകളാണ് ഉപയോഗിക്കുവന്നത്. ഏതെങ്കിലും കാരണവശാല്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നമ്മുടെ കൈയില്‍നിന്ന് നഷ്‌ടമായാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1. കാര്‍ഡ് നഷ്ടമായെന്ന് ഉറപ്പായാല്‍ ആദ്യം നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍( IVR) വിളിച്ച് കാര്‍ഡ് ബ്‌ളോക്ക് ചെയ്യാന്‍ ആവശ്യപ്പെടുക.. നിങ്ങളോട് അക്കൗണ്ട് നമ്പര്‍, അവസാനമായി പിന്‍വലിച്ച തുക, കാര്‍ഡ് നഷ്ടമായ തീയതി എന്നിവ ബാങ്ക് കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥന് കൃത്യമായി പറഞ്ഞു കൊടുക്കുക.

എസ്ബിഐ പോലുള്ള ബാങ്കുകളില്‍ അവരുടെ വെബ്സൈറ്റില്‍ കയറി ബ്ലോക്ക് ചെയ്യാനാകും. (www.sbicard.com). കൂടാതെ എസ്എംഎസ് സംവിധാനവും ഉപയോഗിക്കാനാകും. (SMS BLOCK XXXX to 5676791) രജിസ്റ്റര്‍ മൊബൈല്‍ നമ്പരുപയോഗിച്ച് ചെയ്യാനാകും. നിങ്ങളുടെ ബാങ്കിന്റെ സമാനസേവനങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക.

റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും നടത്തുന്ന പണംപിന്‍വലിക്കലിന് ബാങ്ക് ഉത്തരവാദികളായിരിക്കില്ലെന്ന് ഭൂരിഭാഗം ബാങ്കുകളും തങ്ങളുടെ ടേംസ് ആന്‍ഡ് കണ്ടീഷനില്‍ പറയുന്നുണ്ട്.

2. കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് കഴിഞ്ഞാല്‍ അറിയിപ്പ് മെയില്‍ ആയോ എസ്എംഎസ് ആയോ ലഭിയ്ക്കുന്നത് സൂക്ഷിച്ചുവയ്ക്കുക.

3. ഒരു തവണ നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയ കാര്‍ഡ് ഇനി പിന്നീട് കണ്ടുകിട്ടിയാലും ഉപയോഗിക്കരുത്. കൂടാതെ കോണോട് കോണ്‍ മുറിക്കുകയും ചെയ്യണമെന്ന് ബാങ്കുകള്‍ പറയുന്നു.

4. കാര്‍ഡിന് വീണ്ടും അപേക്ഷിയ്ക്കാം. ഓരോ ബാങ്കിലും ഓരോ നിരക്കാണ് ഈടാക്കുക.

5. ചില ബാങ്കുകള്‍ നമ്മുടെ എടിഎം/ക്രെഡിറ്റ് കാര്‍ഡുകളുടെ ഫ്രോഡ് ഉപയോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്.