എടിഎം കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാല്‍ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ഒരു ഉപാധി എന്നതില്‍ കവിഞ്ഞ് പലര്‍ക്കും, അതിന്റെ മറ്റു ഉപയോഗങ്ങള്‍ എന്താണെന്ന് പോലും അറിയില്ല. ഇവിടെയിതാ, പ്ലാസ്റ്റിക് മണി എന്ന് അറിയപ്പെടുന്ന ഡെബിറ്റ് കാര്‍ഡുകളെക്കുറിച്ചുള്ള സംശയങ്ങളും അവയ്‌ക്കുള്ള മറുപടിയും...

പ്ലാസ്റ്റിക് മണി എന്നു പറഞ്ഞാല്‍ എന്ത്?

ദൈനംദിനാവശ്യങ്ങള്‍ക്ക് പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിച്ച പണം കൊണ്ടുള്ള വിനിമയം.

പ്ലാസ്റ്റിക് മണി എങ്ങനെ പ്രാവര്‍ത്തികമാക്കാം?

എന്ത് ആവശ്യങ്ങള്‍ക്കും എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് പകരം, കടകളിലുള്ള കാര്‍ഡ് റീഡറുകളും ഇലക്‌ട്രോണിക് വാലറ്റുകളും ഉപയോഗിച്ചുള്ള വിനിമയം. ചെറുകടകളിലും കാറുകളിലും പ്ലാസ്റ്റിക് മണി ഉപയോഗിച്ച് ഇത്തരത്തില്‍ ഇലക്‌ട്രോണിക് കാര്‍ഡുകള്‍ വഴി വിനിമയം നടത്താം...