ഡെബിറ്റ് കാര്‍ഡുകളാണ് എടിഎം കാര്‍ഡുകളായി ഉപയോഗിക്കുന്നത്. ഇവ പ്ലാസ്റ്റിക് മണി എന്നാണ് അറിയപ്പെടുന്നത്. ഇവ കളഞ്ഞുപോയാല്‍ എന്തു സംഭവിക്കും? ഡെബിറ്റ് കാര്‍ഡ് കളഞ്ഞുപോകുന്നത് അപകരടമായ അവസ്ഥയാണ്. എ ടി എം കാര്‍ഡുകള്‍ ഡെബിറ്റ് കാര്‍ഡ് കൂടിയായതിനാല്‍ മറ്റുള്ളവര്‍ക്കും പണം ഉപയോഗിക്കാനാകും. അതേസമയം ക്രെഡിറ്റ് കാര്‍ഡ് ആണ് ഇത്തരത്തില്‍ കളഞ്ഞുപോയി മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. നമ്മുടെ ക്രെഡിറ്റ് കാര്‍ഡ് മറ്റുള്ളവര്‍ ഉപയോഗിച്ച് എന്തെങ്കിലും പര്‍ച്ചേസ് നടത്തിയാല്‍ കാര്‍ഡ് ഉടമയ്‌ക്ക് വന്‍ കട ബാധ്യതയായി മാറും. വായ്‌പയായി ഈടാക്കുന്ന ക്രഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ പലിശ നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. അതുകൊണ്ടുതന്നെ വന്‍ തുക നമുക്ക് ക്രെഡിറ്റ് കാര്‍ഡ് ഫീസായി നല്‍കേണ്ടി വരും.